ഫലസ്തീൻ ഐക്യദാര്‍ഢ്യം; പോണ്ടിച്ചേരി സർവകലാശാലയിൽ എം.എസ്.എഫ് മാർച്ച്
text_fieldsപോണ്ടിച്ചേരി: ഫലസ്തീനിൽ ഇസ്രായേല്‍ തുടരുന്ന കൂട്ടക്കുരുതിക്കെതിരെ രാജ്യത്തെ വിവിധ സർവകലാശാലാ കാമ്പസുകളിൽ പ്രതിഷേധങ്ങള്‍ ശക്തമാകുന്നു. നൂറുകണക്കിന് കുട്ടികളും സ്ത്രീകളുമടക്കം ദിനംപ്രതി കൊല ചെയ്യപ്പെടുന്ന ഫലസ്തീനിലെ സഹോദരങ്ങൾക്കുള്ള ഐക്യദാര്‍ഢ്യ സദസ്സുകളില്‍ വൻ ജനപങ്കാളിത്തവും സമാധാന പ്രചാരണവുമാണ് നടന്നു കൊണ്ടിരിക്കുന്നത്. എം. എസ്. എഫിെൻറ ആഭിമുഖ്യത്തില്‍ ഇന്നലെ പോണ്ടിച്ചേരി കേന്ദ്ര സർവ്വകലാശാലയിൽ ഫലസ്തീൻ ഐക്യദാര്‍ഢ്യ മാർച്ച് സംഘടിപ്പിച്ചു.
ഇരുനൂറിലധികം വിദ്യാര്‍ഥികള്‍ പങ്കെടുത്ത സംഗമം ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമായി. അന്താരാഷ്ട്ര നിയമങ്ങളും കേവല മാനുഷികതയും കാറ്റില്‍ പറത്തി ഇസ്രായേല്‍ നടത്തുന്നത് വംശഹത്യ ആണെന്നും ഫലസ്തീന്റേത് സമാനതകളില്ലാത്ത സ്വാതന്ത്ര്യസമരമാണെന്നും ഐക്യദാര്‍ഢ്യം സംഗമത്തിൽ നിലപാടെടുക്കുകയുണ്ടായി. ഫലസ്തീൻ - ഇസ്രായേല്‍ വിഷയം പെട്ടെന്നൊരു സുപ്രഭാതത്തില്‍ പൊട്ടിപ്പുറപ്പെട്ടതല്ലെന്നും കാലങ്ങളായി തുടരുന്ന അധിനിവേശവും അതിനെതിരെയുള്ള ചെറുത്തുനിൽപ്പും മറച്ചുവെയ്ക്കുന്ന തരത്തിലുള്ള ഒളിയജണ്ടകളെ തൊട്ട് വിദ്യാർത്ഥി സമൂഹം പ്രബുദ്ധരാവണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
ഇന്ത്യന്‍ പാരമ്പര്യത്തിന് വിരുദ്ധമായ ഭരണകൂടത്തിന്റെ നിലപാടുകൾക്കെതിരെയും പ്രതിഷേധം പ്രകടിപ്പിച്ച സംഗമത്തിൽ യൂണിറ്റ് പ്രസിഡന്റ് റൈഷിൻ വേളേരി മുഖ്യപ്രഭാഷണം നടത്തി. വിവിധ വിദ്യാർത്ഥി സംഘടനകളായ എ.എസ്. എ, ഫ്രറ്റേണിറ്റി മൂവ്മെന്റ് എന്നിവയെ പ്രതിനിധീകരിച്ച് അരവിന്ദന്‍, ഫസീഹ തസ്നീം, റയാസ് ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി റിൻഷാദ്, ട്രഷറർ ആഷിക ഖാനം, വൈസ് പ്രസിഡന്റുമാരായ സഹദ് മാടാക്കര, സുഹൈൽ, റിൻഷ, അഫ്നാസ്, ഷിഫ, മുബഷിറ, ബിൻഫാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

