ബഹുഭാര്യാത്വം: ഭരണഘടന ബെഞ്ച് പുനഃസംഘടിപ്പിക്കും
text_fieldsന്യൂഡൽഹി: ബഹുഭാര്യാത്വം, നിക്കാഹ് ഹലാല എന്നിവയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഒരു കൂട്ടം ഹരജികളിൽ വാദം കേൾക്കുന്ന ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിക്കാൻ സുപ്രീംകോടതി.
എട്ടു ഹരജികളാണ് ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ഹേമന്ദ് ഗുപ്ത, സൂര്യ കാന്ത്, എം.എം സുന്ദരേശ്, സുധാംശു ധുലിയ എന്നിവർ ഉൾപ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനക്ക് വിട്ടിരുന്നത്. മനുഷ്യാവകാശ കമീഷൻ, വനിത കമീഷൻ, ന്യൂനപക്ഷ കമീഷൻ എന്നിവയുടെ അഭിപ്രായം തേടി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.
എന്നാൽ ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, ഹേമന്ദ് ഗുപ്ത എന്നിവർ വിരമിച്ചതിനാൽ ബെഞ്ച് പുനഃസംഘടിപ്പിക്കണമെന്ന് ഹരജിക്കാരനായ അഡ്വ. അശ്വിനി കുമാർ ഉപാധ്യായ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് മുമ്പാകെ ആവശ്യപ്പെടുകയായിരുന്നു. ബെഞ്ച് രൂപവൽക്കരിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

