ബി.എസ്.പി ധാരണ തുടരുമെന്ന് എസ്.പി
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ ലോക്സഭ ഉപതെരഞ്ഞെടുപ്പുകളിൽ മാത്രമല്ല ഭാവിയിലും ബി.എസ്.പിയുമായി സഖ്യം ഉണ്ടാക്കുമെന്ന സൂചന നൽകി സമാജ് വാദി പാർട്ടി. അതേസമയം, എസ്. പി- ബി.എസ്.പി ധാരണയെ വിമർശിച്ച ബി.ജെ.പി ‘നിർബന്ധ സാഹചര്യമാണ്’ ഇൗ കൂട്ടുെകട്ടിലേക്ക് നയിച്ചതെന്ന് കുറ്റെപ്പടുത്തി.
മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ തട്ടകമായ ഗോരഖ്പുരിലും ഫുൽപുരിലും നടക്കുന്ന ഉപെതരെഞ്ഞടുപ്പുകളിൽ എസ്.പിയുമായി സഹകരിച്ച് നീങ്ങുമെന്ന് ബി.എസ്.പി നേതാവ് മായാവതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവ ചർച്ചയായിട്ടുണ്ട്. ബി.ജെ.പി സ്ഥാനാർഥികളെ പരാജയപ്പെടുത്താൻ യോജിച്ചുനീങ്ങാനാണ് മായാവതി പ്രവർത്തകർക്ക് നൽകിയ നിർദേശം. ഗോരഖ്പുർ, ഫുൽപുർ മണ്ഡലങ്ങളിലെ ബി.എസ്.പി പ്രാദേശിക നേതാക്കൾ സമാജ് വാദി പാർട്ടി സ്ഥാനാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഇന്നത്തെ ഇൗ ധാരണ നാളെ സംഭവിക്കുന്ന തെരെഞ്ഞടുപ്പ് സഖ്യമാകു’മെന്ന് എസ്.പി നേതാക്കൾ പറഞ്ഞു. സംസ്ഥാനത്തെ ജന്മിത്ത, വർഗീയ ശക്തികൾക്കെതിരായ പോരാട്ടത്തിെൻറ ഭാഗമാണ് ഇൗ ധാരണയെന്ന് എസ്.പി വക്താവ് സുനിൽ സിങ് സാജൻ പറഞ്ഞു.
ദലിതുകളും പിന്നാക്കക്കാരുമടക്കം അടിച്ചമർത്തെപ്പട്ടവർ ബി.ജെ.പിക്ക് മറുപടി നൽകുമെന്ന് അദ്ദേഹം തുടർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
