പോളിങ് ഏജന്‍റുമാർക്ക് ഫോം 17 സി നൽകിയില്ല -ആരോപണവുമായി സി.പി.ഐ (എം.എൽ) ലിബറേഷൻ
text_fieldsന്യൂഡൽഹി: ഇന്നലെ ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ അവസാന ഘട്ട വോട്ടെടുപ്പിനുശേഷം തെരഞ്ഞെടുപ്പ് കമീഷൻ ഉദ്യോഗസ്ഥർ തങ്ങളുടെ പോളിങ് ഏജന്‍റുമാർക്ക് ഫോം 17 സി നൽകിയില്ലെന്ന് സി.പി.ഐ (എം.എൽ) ലിബറേഷൻ
വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങളുടെ സമഗ്ര രേഖയാണ് ഫോം 17 സി. ഇൻഡ്യ സഖ്യത്തിന്‍റെ ഭാഗമായി സി.പി.ഐ (എം.എൽ) ലിബറേഷൻ ബിഹാറിൽ മൂന്ന് സീറ്റുകളിലാണ് മത്സരിച്ചത്. അറ, കാരക്കാട്ട്, നളന്ദ എന്നീ മണ്ഡലങ്ങളിൽ അവസാന ഘട്ടത്തിലായിരുന്നു വെട്ടെടുപ്പ്.
ഞങ്ങളുടെ പോളിങ് ഏജന്‍റുമാർ പലരും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഫോം 17 സി നൽകിയില്ല. നിർബന്ധമായും നൽകേണ്ട ഫോം 17 സി ആവശ്യപ്പെട്ടതിന് പോളിങ് ഏജന്‍റുമാരോട് മോശമായി പെരുമാറുകയും ചെയ്തു -പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ശ്യാം ചന്ദ്ര ചൗധരി തെരഞ്ഞെടുപ്പ് കമീഷന് അയച്ച കത്തിൽ കുറ്റപ്പെടുത്തി. ഫോം 17 സി ലഭ്യമല്ലാത്തതിനാൽ വോട്ടെണ്ണൽ സമയത്ത് ബാലറ്റ് യൂനിറ്റ് നമ്പറുകൾ, കൺട്രോൾ യൂനിറ്റ് നമ്പറുകൾ, ആകെ പോൾ ചെയ്ത വോട്ടുകൾ തുടങ്ങിയവയെല്ലാം പരിശോധിക്കുന്നത് അസാധ്യമാണെന്നും പാർട്ടിക്ക് ഫോം 17 സിയുടെ പകർപ്പുകൾ ഉടൻ നൽകണമെന്നും കത്തിൽ അഭ്യർഥിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

