മോദിയുടെ ഹെലികോപ്റ്റർ പരിശോധിച്ച ഉദ്യോഗസ്ഥന് സസ്പെൻഷൻ
text_fieldsഭുവനേശ്വർ: ഒഡിഷയിലെ സംബൽപൂരിൽ പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ പരിശോധന നടത്തിയെന്ന പരാതിയിൽ തെരഞ്ഞെടുപ്പ ് കമീഷൻ നിരീക്ഷകന് സസ്പെൻഷൻ. 1996 ബാച്ച് കർണാടക കാഡർ െഎ.എ.എസ് ഉദ്യോഗസ്ഥനായ മുഹമ്മദ് മുഹ്സിെനതിരെയാണ് നടപടി. എസ്.പി.ജി സുരക്ഷയുള്ള വി.ഐ.പികളുടെ ഹെലികോപ്റ്ററുകൾ പരിശോധിക്കരുതെന്ന നിർദേശം ലംഘിച്ചെന്നാണ് പരാതി.
ജില്ല കലക്ടറും പൊലീസ് ഡി.ഐ.ജിയും നൽകിയ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി. മുന്നറിയിപ്പുകൂടാതെ നടത്തിയ പരിശോധനയെ തുടർന്ന് പ്രധാനമന്ത്രിക്ക് 15 മിനിറ്റ് യാത്ര വൈകിയിരുന്നു. സമാനമായി ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കിെൻറ ഹെലികോപ്റ്റർ റൂർക്കലയിലും പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാെൻറത് സംബൽപൂരിലും തടഞ്ഞ് പരിശോധന നടത്തിയതിലും അന്വേഷണം നടക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
