Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെരുമാറ്റചട്ട ലംഘനം: കർണാടക മന്ത്രി രമാനാഥ റൈക്കെതിരെ കേസ്

text_fields
bookmark_border
പെരുമാറ്റചട്ട ലംഘനം: കർണാടക മന്ത്രി രമാനാഥ റൈക്കെതിരെ കേസ്
cancel

മംഗളൂരു: ദക്ഷിണ കന്നട ജില്ല ചുമതലുള്ള വനം-പരിസ്ഥിതി മന്ത്രി ബി.രമാനാഥ റൈക്കെതിരെ ബണ്ട്വാൾ ടൗൺ പൊലീസ്  കേസെടുത്തു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ച് യോഗം വിളിച്ചുചേർത്തു എന്ന പരാതിയിലാണ് നടപടി.

ബണ്ട്വാൾ നിയമസഭ മണ്ഡലം വരണാധികാരി രവി ബസറിഹല്ലി മണ്ഡലം എം.എൽ.എയായ മന്ത്രി ബണ്ട്വാൾ പള്ളെമൊഗറുവിൽ ഔദ്യോഗിക യോഗം ചേർന്നതായി പൊലീസിൽ പരാതി നൽകിയിരുന്നു. വീഡിയൊ ദൃശ്യങ്ങളും ഹാജരാക്കി.

ഈ മണ്ഡലത്തിൽ നിന്ന് ഏഴാം തവണ മത്സരത്തിനൊരുങ്ങുന്ന മുതിർന്ന കോൺഗ്രസ് നേതാവാണ് റൈ. ചട്ടം ലംഘിച്ചതിനാൽ ഉടുപ്പി ജില്ല ചുമതലയുള്ള മന്ത്രി പ്രമോദ് മാധവ് രാജിന്‍റെ പ്രചാരണ വാഹനം കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Poll code violation: Ramanath Rai booked
Next Story