Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതെരഞ്ഞെടുപ്പ്​ കമീഷനെ...

തെരഞ്ഞെടുപ്പ്​ കമീഷനെ ഉപദേശിച്ച്​ റവന്യൂ വകുപ്പ്​; പ്രോ​ട്ടോകോൾ ലംഘനമെന്ന്​ വിലയിരുത്തൽ

text_fields
bookmark_border
Election-Commission
cancel

ന്യൂഡൽഹി: തെര​െഞ്ഞടുപ്പ്​ കാലത്തെ റെയ്​ഡുകൾ നിഷ്​പക്ഷമാകണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ്​ കമീഷൻെറ നിർദേശത്തിന ്​ മറുപടിയായി ഉപദേശം നൽകിയ റവന്യൂ വിഭാഗത്തിന്​ കമീഷൻെറ രൂക്ഷ വിമർശനം. കേന്ദ്ര റവന്യൂവിഭാഗം ധിക്കാരപരമായാണ്​ പെരുമാറുന്നതെന്ന്​ കമീഷൻ വിലയിരുത്തി.

ആദായ നികുതി, എൻഫോഴ്​സ്​മ​െൻറ്​ ഡയറക്​ടറേറ്റ്​ റെയ്​ഡുകൾ നടത്തു​ േമ്പാൾ അത്​ നിഷ്​പക്ഷമാണെന്ന ഉറപ്പുവരുത്തണമെന്ന്​ അതാത്​ ഉദ്യോഗസ്​ഥരെ ഉപദേശിക്കണമെന്നായിരുന്നു കമീഷൻ റവന്യൂ സെക്രട്ടറിക്ക്​ നിർദേശം നൽകിയത്​. ഇതിനു മറുപടിയായാണ്​ റവന്യൂ വിഭാഗം ഉപദേശിച്ചത്​.

കണക്കിൽ പെടാത്ത പണത്തിൻെറ ഉപയോഗം കണ്ടെത്താനും ഇല്ലാതാക്കാനുമായി നടപടികൾ സ്വീകരിക്കാൻ കമീഷനിലെ ഉദ്യോഗസ്​ഥരെ ഉപദേശിക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പ്​ കമീഷന്​ റവന്യൂ വകുപ്പ്​ നൽകിയ മറുപടി.

അനധികൃത ഫണ്ട്​ കണ്ടെത്തുക എന്നത്​ തെരഞ്ഞെടുപ്പ്​ കമീഷൻെറ കൂടി ഉത്തരവാദിത്തമാണ്. ​അനധികൃത ഫണ്ട്​ ഉപയോഗം അവസാനിപ്പിക്കാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിച്ച്​ മാതൃകാ പെരുമാറ്റച്ചട്ടം നടപ്പിലാക്കാൻ​ തെരഞ്ഞെടുപ്പ്​ കമീഷ​ൻ തങ്ങളു​െട ഫീൽഡ്​ ഓഫീസർമാരെ ഉപദേശിക്കണം -റവന്യൂ ഡെപ്യൂട്ടി സെക്രട്ടറി അർവിന്ദ്​ സാരൻ നൽകിയ മറുപടിയിൽ വ്യക്​തമാക്കി.

ലഭ്യമായ വിവരങ്ങൾ സത്യസന്ധമാണെങ്കിൽ തുടർനടപടികൾക്കായി വിവരം ആദായ നികുതി വകുപ്പിന്​ കൈമാറണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഇതിനെതി​െരയാണ്​ രൂക്ഷ പ്രതികരണവുമായി കമീഷൻ രംഗത്തെത്തിയത്​.

റവന്യൂ വകുപ്പിൻെറ പ്രതികരണം ബാലിശമെന്ന്​ പറഞ്ഞ തെരഞ്ഞെടുപ്പ്​ കമീഷൻ അതിൽ അതൃപ്​തിയും അറിയിച്ചു. കമീഷനെ അഭിസംബോധന ചെയ്യാൻ റവന്യൂ വകുപ്പ്​ ഉപയോഗിച്ച വാക്കുകളുടെ ശൈലിയും ഉ​ദ്ദേശ്യവും പ്രോ​ട്ടോകോൾ ലംഘനമാണെന്നും കമീഷൻ ചൂണ്ടിക്കാട്ടി.

തെരഞ്ഞെടുപ്പ്​ പ്രഖ്യാപിച്ചാൽ തെരഞ്ഞെടുപ്പ്​ കമീഷന്​ ഭരണഘടന അസാധാരണ അധികാരം നൽകുന്നുണ്ട്​. എല്ലാ സർക്കാർ സ്​ഥാപനങ്ങൾക്കും മുകളിലായുള്ള അധികാരമാണ്​ തെരഞ്ഞെടുപ്പ്​ കമീഷന്​ ലഭിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:raidrevenue departmentElection Commissionmalayalam newsLok Sabha Electon 2019
News Summary - Poll Body Warns Revenue Department -India News
Next Story