Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപശ്​ചിമബംഗാൾ നിയമസഭ...

പശ്​ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ്​: 2019ൽ ജയിച്ച 18ൽ 10 ലോക്​സഭമണ്ഡലങ്ങളിലും ബി.ജെ.പി പിന്നിൽ

text_fields
bookmark_border
പശ്​ചിമബംഗാൾ നിയമസഭ തെരഞ്ഞെടുപ്പ്​: 2019ൽ ജയിച്ച 18ൽ 10 ലോക്​സഭമണ്ഡലങ്ങളിലും ബി.ജെ.പി പിന്നിൽ
cancel

കൊൽക്കത്ത: 2021 നിയമസഭ തെരഞ്ഞെടുപ്പിൽ പശ്​ചിമബംഗാളിൽ ബി.ജെ.പിക്കുണ്ടായത്​ കനത്ത തിരിച്ചടി. 2019 ലോക്​സഭ തെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യു​േമ്പാഴാണ്​ പാർട്ടിയുടെ തിരിച്ചടി. 2019ൽ വിജയിച്ച 18ൽ 10 ലോക്​സഭ മണ്ഡലങ്ങളിലും ബി.ജെ.പി പിന്നിലായി.

നിയമസഭതെരഞ്ഞെടുപ്പിലെ ബി.ജെ.പിയുടെ പ്രകടനം മെച്ചപ്പെട്ടുവെങ്കിലും ലോക്​സഭ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കിയ പല മണ്ഡലങ്ങളിലും തിരിച്ചടിയുണ്ടായെന്നാണ്​ വോ​ട്ടി​െൻറ കണക്കുകൾ തെളിയിക്കുന്നത്. ബംഗാളിൽ നിന്നുള്ള കേന്ദ്രമന്ത്രിമാരായ ദേബാശ്രീ ചൗധരിക്കും ബാബുൽ സുപ്രിയോക്കും അവരവരുടെ മണ്ഡലങ്ങളിൽ ലീഡ്​ നില നിർത്താൻ കഴിഞ്ഞില്ല. റായ്​ഗഞ്ചിലും അസനോളിലുമാണ്​ ലീഡ്​ നില നിർത്താൻ കഴിയാതെ പോയത്​.

2019ലെ തെരഞ്ഞെടുപ്പിൽ വടക്കൻ ബംഗാളിൽ ബി.ജെ.പി എട്ട്​ സീറ്റിൽ വിജയിച്ചിരുന്നു. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ നാല്​ സീറ്റിൽ മാത്രമാണ്​ ബി.ജെ.പിക്ക്​ ലീഡ്​ നില നിർത്താനായത്​. ബി.ജെ.പി എം.പിയായ ലോകേത്​ ചാറ്റർജിക്ക്​ ചിൻസുരാഹ്​ ലോക്​സഭ മണ്ഡലത്തിൽ ലീഡ്​ നേടാൻ സാധിച്ചില്ല. 2019ൽ തൃണമൂലിൽ നിന്നും ബി.ജെ.പി പിടിച്ചെടുത്ത മിഡ്​നാപൂർ ലോക്​സഭ മണ്ഡലത്തിലും പാർട്ടി പിന്നാക്കം പോയി.ബരാക്ക്​പോര, ജാർഗ്രാം, ബാൻകുര്​ ബുലർഗാട്ട്​, മാൽഡ(​നോർത്ത്​), ബുർദവാൻ(ഈസ്​റ്റ്​) തുടങ്ങിയ സ്ഥലങ്ങളിലും പാർട്ടിക്ക്​ തിരിച്ചടിയേറ്റു.

വടക്കൻ ബംഗാളിൽ കനത്ത തിരിച്ചടിയാണ്​ പാർട്ടിക്കുണ്ടായത്​. 2019ലെ ലോക്​സഭ തെരഞ്ഞെടുപ്പിൽ എട്ട്​​ സീറ്റിലും ബി.ജെ.പി ജയിച്ചിരുന്നു. മാൽഡ സൗത്തിൽ മാത്രമാണ്​ കോൺഗ്രസ്​ ജയിച്ചത്​. ഇവിടെ തൃണമൂലിന്​ സീറ്റുണ്ടായിരുന്നില്ല. എന്നാൽ, നിയമസഭ തെരഞ്ഞെടുപ്പിൽ അവർ നാല്​ ലോക്​സഭ മണ്ഡലങ്ങളിൽ മുന്നിലാണ്​. ഇത്​ ഗൗരവമായി കാ​​ണേണ്ട പ്രശ്​നമാണെന്ന്​ മുതിർന്ന ബി.ജെ.പി നേതാവ്​ ഓർമിപ്പിച്ചു. 2024ൽ പൊതു തെരഞ്ഞെടുപ്പിന്​ ഒരുങ്ങുന്ന ബി.ജെ.പിക്ക്​ മുന്നിൽ ഇത്​ കനത്ത വെല്ലുവിളി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Assembly election west bengalBJP
News Summary - Poll analysis: BJP trailed in 10 Bengal Lok Sabha seats out of 18 it won in 2019
Next Story