Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightബൂത്ത്​ പിടിത്തം:...

ബൂത്ത്​ പിടിത്തം: ഹരിയാനയിൽ പോളിങ്​ ഉദ്യോഗസ്​ഥൻ അറസ്​റ്റിൽ VIDEO

text_fields
bookmark_border
Booth-Capture
cancel

ഫരിദാബാദ്​: ആറാംഘട്ട ലോക്​സഭാ തെരഞ്ഞെടുപ്പിനിടെ വോട്ടർമാരെ സ്വാധീനി​െച്ചന്ന ആരോപണത്തെ തുടർന്ന്​ ഫരീദാബ ാദിൽ പോളിങ്​ ഓഫീസറെ അറസ്​റ്റ്​ ചെയ്​തു. ട്വിറ്ററിൽ പ്രചരിക്കുന്ന വിഡിയോയാണ്​ ഉദ്യോഗസ്​ഥൻെറ അറസ്​റ്റിലേക ്ക്​ നയിച്ചത്​.

ഫരീദാബാദിലെ അസോട്ടി പോളിങ്​ ബൂത്തിലാണ്​ സംഭവം. നീല ടീ ഷർട്ട്​ ധരിച്ച്​ പോളിങ്​ ബുത്തില ിരുന്നയാളാണ്​ വോട്ടർമാരെ സ്വാധീനിച്ചതായി വിഡിയോ ദൃശ്യങ്ങളിൽ തെളിഞ്ഞത്​. ഒരു സ്​ത്രീ വോട്ടുചെയ്യാനായി വോട്ടിങ്​ മെഷീൻെറ അടുത്തെത്തിയപ്പോൾ ഇയാൾ സീറ്റിൽ നിന്നെഴുന്നേറ്റ്​ പോയി വോട്ട്​ ചെയ്​ത്​ തിരിച്ചു വന്നു. അടുത്ത രണ്ട്​ മൂന്ന്​ സ്​ത്രീകളുടെ വോട്ടുകളും ഇയാളാണ്​ രേഖപ്പെടുത്തിയത്​. പോളിങ്​ സ്​റ്റേഷനിലെ മ​റ്റു ഉദ്യോഗസ്​ഥരാരും ഇയാളെ തടഞ്ഞില്ല. ട്വിറ്ററിൽ പ്രചരിക്കുന്ന വിഡിയോ ഹരിയാന തെരഞ്ഞെടുപ്പ്​ കമീഷന്​ ടാഗ്​ ചെയ്യുന്നുണ്ട്​.

ഈ ഉദ്യോഗസ്​ഥൻ വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന്​ ഹരിയാന തെര​െഞ്ഞടുപ്പ്​ കമീഷനും സ്​ഥിരീകരിച്ചു. ഇയാൾക്കെതി​െര ഉചിതമായ നടപടി സ്വീകരിക്കും. തെരഞ്ഞെടുപ്പ്​ നിരീക്ഷകനോട്​ വിവരങ്ങൾ ആരാഞ്ഞിട്ടുണ്ട്​. തെരഞ്ഞെടുപ്പിനെ ഇത്​ ബാധിച്ചിട്ടില്ലെന്നും കമീഷൻ വ്യക്​തമാക്കി. ഉദ്യോഗസ്​ഥനെതിരെ ബൂത്ത്​ പിടിത്തത്തിനാണ്​ കേസ്​ രജിസ്​റ്റർ ചെയ്​തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hariyanamalayalam newsBooth CapturePolling OfficerLok Sabha Electon 2019
News Summary - Poll Agent Arrested Over Video of 'Booth Capture' In Haryana - India News
Next Story