Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാർബർ ഷോപ്പിലെ രാഷ്ട്രീയം പറച്ചിൽ കത്തിക്കുത്തിൽ കലാശിച്ചു

text_fields
bookmark_border
ananda sapalia
cancel
camera_alt

അനന്ത സപല്യ

മംഗളൂരു: ബാർബർ ഷോപ്പിലെ രാഷ്ട്രീയം പറച്ചിൽ കത്തിക്കുത്തിൽ കലാശിച്ചു. മംഗളൂരു ബോളാറിൽ ബാർബർ ഷോപ്പ് നടത്തുന്ന എഡ്വിൻ വിനയ് കുമാറിനെ (65) നെഞ്ചിൽ കുത്തേറ്റ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബണ്ട്വാൾ ബരിമറയിലെ അനന്ത സപല്യയെ (49) പൊലീസ് അറസ്റ്റ് ചെയ്തു.

കേരളത്തിൽ നിന്ന് വർഷങ്ങൾ മുമ്പ് മംഗളൂരുവിലെത്തി ബോളാറിൽ ഗവ. സ്കൂളിനടുത്ത് കാന്തി ഹെയർ ഡ്രസസ് എന്ന സ്ഥാപനം നടത്തുകയാണ് എഡ്വിൻ. ബാർബർ ഷോപ്പിൽ വന്ന അക്രമിയും എഡ്വിനും തെരഞ്ഞെടുപ്പ് രാഷ്ട്രീയം പറഞ്ഞു.

ഭിന്ന ആശയക്കാരായ ഇരുവരും തമ്മിൽ നടന്ന സംസാരത്തിനിടയിൽ അനന്ത പുറത്തേക്ക് പോയി. വീട്ടിൽ നിന്ന് കത്തിയുമായി വന്ന പ്രതി എഡ്വിന്‍റെ നെഞ്ചിൽ കുത്തിയ ശേഷം സ്ഥലം വിടുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Politics in the barbershop; Man attack barbershop owner in Mangaluru
Next Story