Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Navjot Singh Sidhu
cancel
Homechevron_rightNewschevron_rightIndiachevron_rightകെജ്​രിവാൾ രാഷ്​ട്രീയ...

കെജ്​രിവാൾ രാഷ്​ട്രീയ വിനോദസഞ്ചാരിയും നുണയനും; കടന്നാക്രമിച്ച്​ നവജ്യോത്​ സിങ്​ സിദ്ദു

text_fields
bookmark_border

അമൃത്​സർ: ​ആം ആദ്​മി പാർട്ടി നേതാവ്​ അരവിന്ദ്​ കെജ്​രിവാളിനെതിരെ രൂക്ഷ വിമർശനവുമായി പഞ്ചാബ്​ കോൺഗ്രസ്​ തലവൻ ന​വജ്യോത്​ സിങ്​ സിദ്ദു. കെജ്​രിവാളിനെ രാഷ്​ട്രീയ വിനോദസഞ്ചാരിയെന്ന്​ വിശേഷിപ്പിച്ച സിദ്ദു, തെരഞ്ഞെടുപ്പിന്​ തൊട്ടുമുമ്പ്​ വ്യാജ വാഗ്​ദാനങ്ങളു​മായി രംഗത്തെത്തുന്ന നുണയൻ ആണെന്നും വിശേഷിപ്പിച്ച​ു.

പൊതു യോഗത്തെ അഭിസംബോധന ചെയ്​തുകൊണ്ട്​ സംസാരിക്കുകയായിരുന്നു സിദ്ദു. തൊഴിൽ വാഗ്​ദാനവുമായി ബന്ധപ്പെട്ട്​ കെജ്​രിവാളിനെ വെല്ലുവിളിക്കുകയും ചെയ്​തു അദ്ദേഹം. ഡൽഹിയിൽ എ.എ.പി അധികാരത്തിലെത്തു​േമ്പാൾ എട്ടുലക്ഷം തൊഴിലുകൾ സൃഷ്​ടിക്കുമെന്നായിരുന്നു വാഗ്​ദാനം. എന്നാൽ 440 തൊഴിലുകൾ മാത്രമാണ്​ നൽകിയതെന്നും സിദ്ദു കുറ്റപ്പെടുത്തി. പഞ്ചാബിലോ ഡൽഹിയിലോ എവിടെയായാലും കെജ്​രിവാളുമായി സംവാദനത്തിന്​ തയാറാണെന്നും സിദ്ദു തോറ്റാൽ രാഷ്​ട്രീയം വിടുമെന്നും പറഞ്ഞു.

ഡൽഹിയി​ൽ എ.എ.പി സർക്കാർ അധികാരത്തിലെത്തിയാൽ സ്​ത്രീകൾക്ക്​ 10,000 രൂപ വീതം നൽകുമെന്ന്​ വാഗ്​ദാനം ചെയ്​തിരുന്നു. രാജ്യതലസ്​ഥാനത്തെ ഏതെങ്കിലും ഒരു സ്​ത്രീക്ക്​ എ.എ.പി സർക്കാറിൽനിന്നും 10,000 രൂപ ലഭിച്ചോയെന്നും സിദ്ദു ചോദിച്ചു.

തെരഞ്ഞെടുപ്പ്​ അടുക്കു​േമ്പാൾ മാത്രം രംഗത്തെത്തുന്ന രാഷ്​ട്രീയ വിനോദസഞ്ചാരി മാത്രമാണ്​ കെജ്​രിവാളെന്നും സിദ്ദു കുറ്റപ്പെടുത്തി. നാലരവർഷത്തിന്​ ശേഷം വ്യാജ വാഗ്​ദാനങ്ങളുമായി സംസ്​ഥാനത്തെത്തുന്ന നിങ്ങൾ ഒരു രാഷ്​ട്രീയ വിനോദസഞ്ചാരിയും നു​ണയനുമാണ്​. എന്തുകൊണ്ടാണ്​ കഴിഞ്ഞ നാലരവർഷമായി വരാത്തതെന്നും ചോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:navjot singh sidhuAAPArvind KejriwalCongress
News Summary - Political Tourist Liar Navjot Sidhus Sharp Attack On Arvind Kejriwal
Next Story