Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദലിതുകളെ വധിച്ച്​...

ദലിതുകളെ വധിച്ച്​ തുടക്കം; ഗുണ്ടാത്തലവനായി ദുബെ വളർന്ന വഴികൾ

text_fields
bookmark_border
vikas-dubey
cancel

1992ലെ ആദ്യ കൊലപാതകം മുതൽ 2020ൽ എട്ട്​ പൊലീസുകാരെ വധിച്ചത്​ വരെയുള്ള കാലഘട്ടം വികാസ്​ ദുബെ നടന്ന്​ തീർത്തത്​ രക്​തത്തി​​​െൻറ വഴികളിലൂടെയായിരുന്നു. മൂന്ന്​ പതിറ്റാണ്ട്​ നീണ്ട​ു നിന്ന ക്രിമിനൽ ജീവിതത്തിൽ ചുരുങ്ങിയ കാലത്തിനുള്ളിൽ ത​േൻറതായ അധോലോകം സൃഷ്​ടിക്കുന്നതിൽ വികാസ്​ ദുബെ വിജയിച്ചു. രാഷ്​ട്രീയക്കാർ, അഴിമതിക്കാരായ ഉദ്യോഗസ്ഥർ തുടങ്ങി ഒരു സംവിധാനം മുഴുവൻ ദുബെയെന്ന ഗുണ്ടാതലവനെ ഉപയോഗിക്കുകയായിരുന്നു. 

ദുബെയെന്ന ഗുണ്ടാതലവ​​​െൻറ ഉദയം
1980കളിലും 90കളിലും ജാതി സംഘർഷങ്ങൾ ഉത്തർപ്രദേശിൽ സാധാരണമായിരുന്നു. ഉയർന്ന ജാതിക്കാരും താഴ്​ന്ന ജാതിക്കാരും തമ്മിലായിരുന്നു സംഘർഷങ്ങൾ. 90കളുടെ തുടക്കത്തിൽ മറ്റൊരു ജാതിയിൽപ്പെട്ട ആളുകളെ മർദിച്ച കുറ്റത്തിനാണ്​ വികാസ്​ ദുബെയെന്ന 20കാരൻ ആദ്യമായി പൊലീസ്​ സ്​റ്റേഷനിലെത്തുന്നത്​. അന്ന്​ പ്ര​ാദേശിക രാഷ്​ട്രീയക്കാരും സമൂഹത്തിലെ ഉന്നതരും ചേർന്ന്​  ദുബെയെ കേസിൽ നിന്ന്​ രക്ഷപ്പെടുത്തി. 

പിന്നീട്​ 1991ലാണ്​ ദുബെക്കെതിരായ ആദ്യ കേസ്​ രജിസ്​റ്റർ ചെയ്​തത്​. ഐ.പി.സി സെക്ഷൻ 323, 506 വകുപ്പുകൾ പ്രകാരമായിരുന്നു കേസ്​. പിന്നീട്​ 92ൽ വികാസ്​ ദുബെക്കെതിരായ കൊലപാതക കേസ്​ രജിസ്​റ്റർ ചെയ്​തു. രണ്ട്​ ദലിത്​ യുവാക്കളെ കൊലപ്പെടുത്തിയെന്നായിരുന്നു കേസ്​. ചൗബേപൂർ പൊലീസ്​ സ്​റ്റേഷനിലായിരുന്നു കേസ്​. പിന്നീട്​ ഇയാൾ ജാമ്യത്തിലിറങ്ങി. ഉയർന്ന ജാതിക്കാർക്കായി ദലിതുകളെ കൊലപ്പെടുത്തിയ ദുബെ അതിവേഗം യുവാക്കൾക്കിടയിൽ ഹീറോയായി മാറി.

dubey-3

തണലായി രാഷ്​ട്രീയം
ആദ്യ കൊലപാതകത്തിന്​ പിന്നാലെ യു.പിയിലെ ചൗബേപൂർ മേഖലയിൽ പതിയെ ദുബെ സ്വാധീനം ഉറപ്പിച്ചു. ഇതോടെ രാഷ്​ട്രീയക്കാർക്കും ഇയാൾ പ്രിയപ്പെട്ടവനായി. ബി.ജെ.പിയും ബി.എസ്​.പിയുമായിരുന്നു ആദ്യകാലത്ത്​ ദുബെയുടെ തട്ടകം. 1996ൽ ഹരികൃഷ്​ണ ശ്രീവാസ്​തവയെന്ന രാഷ്​ട്രീയ നേതാവി​​​െൻറ വിശ്വസ്​തനായി ബി.എസ്​.പിയിലെത്തി. ശ്രീവാസ്​തവ പിന്നീട്​ ബി.ജെ.പിയിലേക്ക്​ ചുവട്​ മാറ്റിയതോടെ ദുബെയുടെ തട്ടകവും ബി.ജെ.പിയായി. ദുബെയുടെ കൈകരുത്തിലാണ്​ ശിവാലി മേഖലയിലും സമീപപ്രദേശങ്ങളിലും ഹരികൃഷ്​ണ നേതാവായി വളർന്നത്​.

യു.പിയെ ഞെട്ടിച്ച ബി.ജെ.പി നേതാവി​​​െൻറ കൊലപാതകം
2000ത്തിലാണ്​ ശിവാലി നഗരത്തെയാകെ വിറപ്പിച്ച കൊലപാതകം ദുബെ നടത്തിയത്​. താര ചന്ദ്​ ഇൻറർ കോളജ്​ പ്രിൻസിപ്പളിനെ ഭൂമി തർക്കത്തി​​​െൻറ പേരിലായിരുന്നു കൊലപ്പെടുത്തിയത്​. ഒരു വർഷത്തിന്​ ശേഷം ആരും പ്രതീക്ഷിക്കാത്ത കുറ്റകൃത്യം ഇയാളിൽ നിന്നുമുണ്ടായി. മുതിർന്ന ബി.ജെ.പി നേതാവ്​ സന്തോഷ്​ ശുക്ലയെ കൊലപ്പെടുത്തി ദുബെ രാഷ്​ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഇന്നത്തെ കേന്ദ്രമന്ത്രി രാജ്​നാഥ്​ സിങ്ങായിരുന്നു അന്ന്​ ഉത്തർപ്രദേശ്​ മുഖ്യമന്ത്രി. സംസ്ഥാന മന്ത്രിസഭയിലെ മന്ത്രിയായിരുന്ന സന്തോഷ്​ ശുക്ലയെ കൊലപ്പെടുത്തിയതോടെ രാഷ്​ട്രീയക്കാർക്കും ദുബെ പേടി സ്വപ്​നമായി.

ഹരികൃഷ്​ണ ശ്രീവാസ്​തവക്ക്​ വേണ്ടിയായിരുന്നു സന്തോഷ്​ ശുക്ലയുടെ കൊലപാതകവും. നിയമസഭാ  തെരഞ്ഞെടുപ്പിൽ ബി.എസ്​.പി ടിക്കറ്റിൽ മൽസരിച്ച ഹരികൃഷ്​ണ ശ്രീവാസ്​തവക്ക്​ എതിരാളിയായി എത്തിയത്​ സന്തോഷ്​ ശുക്ലയായിരുന്നു. പ്രചാരണത്തിനിടെ ശ്രീവാസ്​തവയുടെ ആളുകൾ ശുക്ലയെ ആക്രമിച്ചു. ഇതിനുള്ള പ്രതികാരമായിരുന്നു കൊലപാതകം. 

vikas-and-amar-dubey.

കേസുകൾ നിരവധി; ശിക്ഷ ഒന്നിൽ മാത്രം
പിന്നീട്​ നിരവധി കേസുകളിൽ വികാസ്​ ദുബെ പ്രതിയായെങ്കിലും രാഷ്​ട്രീയത്തിലുള്ള സ്വാധീനമുപയോഗിച്ച്​ പല നിയമ യുദ്ധങ്ങളിലും അയാൾ ജയിച്ച്​ കയറി. പല കേസുകളും സാക്ഷികളില്ലാതെ കോടതികളിൽ  ദുർബലമായി. പൊലീസിന്​ പണം നൽകി കേസുകൾ ഒതുക്കി തീർക്കുന്നതിൽ ദുബെ മിടുക്കനായിരുന്നു. സി​​േദ്ധ്വശ്വർ പാണ്ഡേ വധക്കേസിൽ മാത്രമാണ്​ ദുബെയെ ശിക്ഷിച്ചത്​. എന്നാൽ, പിന്നീട്​ അലഹാബാദ്​ ഹൈകോടതി ഈ വിധി സ്​റ്റേ ചെയ്യുകയും ദുബെക്ക്​ ജാമ്യം അനുവദിക്കുകയും ചെയ്​തു. 

vikas-23

എട്ട്​ പൊലീസുകാരുടെ കൊലപാതകവും ഏറ്റുമുട്ടൽ കൊലയും
പൊലീസുകാരെ കൊലപ്പെടുത്തിയതിന്​ പിന്നാലെ ദുബെയെ പിടികൂടുന്നവർക്ക്​  അഞ്ച്​ ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.  ബി.ജെ.പിയിലേക്ക്​ ചേക്കേറാൻ ദുബെ അവസാനകാലത്ത്​ ശ്രമങ്ങൾ നടത്തിയതായുള്ള റിപ്പോർട്ടുകളും പുറത്ത്​ വരുന്നുണ്ട്​. യോഗി സർക്കാറിലെ ഒരു വിഭാഗം ദുബെയെ രഹസ്യമായി പിന്തുണച്ചിരുന്നു. ഇവർ വഴി പാർട്ടിയിലെത്താനായിരുന്നു ഇയാളുടെ ശ്രമം. എന്നാൽ, കൊല്ലപ്പെട്ട മുതിർന്ന ബി.ജെ.പി നേതാവ്​ സന്തോഷ്​ ശുക്ലയുടെ കുടുംബത്തിന്​ പാർട്ടിയിലെ ഉന്നത കേന്ദ്രങ്ങളിലുള്ള സ്വാധീനം ഇതിന്​ തടസമായെന്നാണ്​ വിലയിരുത്തൽ.

എട്ട്​ പൊലീസുകാരെ കൊലപ്പെടുത്തിയതിന്​ തുടർന്നുണ്ടായ ജനരോഷം തണുപ്പിക്കുന്നതിനായാണ്​ യു.പി പൊലീസ്​ ദുബെയെ വധിച്ചതെന്നാണ്​ ആരോപണങ്ങൾ. ആസൂത്രിതമായ ഏറ്റുമുട്ടൽ കൊലപാതകമാണ്​ പൊലീസ്​ നടത്തിയതെന്ന്​ ആരോപിച്ച്​ സുപ്രീംകോടതിയിൽ സാമൂഹിക പ്രവർത്തകൻ ഹരജിയും സമർപ്പിച്ചിട്ടുണ്ട്​. ഡോൺ ഓഫ്​ ശിവാലിയെന്ന പേരിലറിയപ്പെടുന്ന വികാസ്​ ദുബെയെ പൊലീസ്​ ഏറ്റുമുട്ടലിൽ വധിക്കു​േമ്പാഴും യു.പിയിലെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിന്​ അന്ത്യമാകില്ലെന്നുറപ്പ്​.
 

Latest Video:

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:encountermalayalam newsindia news
News Summary - Political Patronage, Moles, Sluggish Trials-india news
Next Story