Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightക​മ​ൽ​ഹാ​സ​െൻറ...

ക​മ​ൽ​ഹാ​സ​െൻറ രാഷ്​ട്രീയ പാർട്ടി പ്രഖ്യാപനം ഇന്ന്

text_fields
bookmark_border
ക​മ​ൽ​ഹാ​സ​െൻറ രാഷ്​ട്രീയ പാർട്ടി പ്രഖ്യാപനം ഇന്ന്
cancel

ചെ​ന്നൈ: സി​നി​മ​യും രാ​ഷ്​​ട്രീ​യ​വും ത​മ്മി​ലു​ള്ള പൊ​ക്കി​ൾ​ക്കൊ​ടി ബ​ന്ധം ത​മി​ഴ്​ മ​ണ്ണി​ൽ ഒ​രി​ക്ക​ൽ​കൂ​ടി വെ​ളി​വാ​കു​ന്നു. ​ ആ​റു പ​തി​റ്റാ​ണ്ടി​നോ​ട​ടു​ക്കു​ന്ന സി​നി​മ​ജീ​വി​ത​ത്തി​ൽ ന​ട​ൻ ക​മ​ൽ​ഹാ​സ​ന്​ ​ ഇ​ന്ന് മ​ധു​ര​യി​ൽ ‘രാ​ഷ്​​ട്രീ​യ’ വ​ഴി​ത്തി​രി​വ്. വെ​ള്ളി​ത്തി​ര വി​ട്ടി​റ​ങ്ങാ​തെ ആ​രാ​ധ​ക​രു​ടെ ഉ​ല​ക​നാ​യ​ക​ൻ മ​ധു​ര​യി​ൽ ന​ട​ക്കു​ന്ന പൊ​തു​പ​രി​പാ​ടി​യി​ൽ ത​​​​െൻറ പാ​ർ​ട്ടി​യു​ടെ പേ​രും നി​ല​പാ​ടും പ്ര​ഖ്യാ​പി​ക്കു​ന്ന​തി​നൊ​പ്പം കൊ​ടി​യും പാ​റും. 

ഡ​ൽ​ഹി മു​ഖ്യ​മ​​ന്ത്രി അ​ര​വി​ന്ദ്​ കെ​ജ്​​രി​വാ​ൾ പ​െ​ങ്ക​ടു​ക്കും. കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​യി​ട്ടി​ല്ല. മു​ൻ രാ​ഷ്​​ട്ര​പ​തി എ.​പി.​ജെ അ​ബ്​​ദു​ൽ ക​ലാ​മി​​​​െൻറ രാ​മേ​ശ്വ​ര​ത്തെ വീ​ട്ടി​ൽ​നി​ന്നാ​ണ്​​ ക​മ​ൽ രാ​ഷ്​​ട്രീ​യ ജൈ​ത്ര​യാ​​​ത്ര​ക്ക്​ തു​ട​ക്കം​കു​റി​ക്കു​ക. തു​ട​ർ​ന്ന്​ ക​ലാം പ​ഠി​ച്ച സ്​​കൂ​ളും സ്​​മാ​ര​ക​വും സ​ന്ദ​ർ​ശി​ച്ച ശേ​ഷം രാ​മേ​ശ്വ​ര​ത്തെ മ​ത്സ്യ​ബ​ന്ധ​ന തൊ​ഴി​ലാ​ളി​ക​ളു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തും. മ​ധു​ര​യി​ലേ​ക്കു​ള്ള യാ​​ത്രാ​​മ​ധ്യേ ജ​ന്മ​നാ​ടാ​യ പ​ര​മ​ക്കു​ടി​യി​ലും രാ​മ​നാ​ഥ​പു​രം കൊ​ട്ടാ​രം, മാ​ന​മ​ധു​ര എ​ന്നി​വി​ട​ങ്ങ​ളി​ലും ​െപാ​തു​യോ​ഗ​ങ്ങ​ളി​ൽ സം​സാ​രി​ക്കും.

വൈ​കീ​ട്ട്​ അ​ഞ്ചു മ​ണി​ക്ക്​ മ​ധു​ര​യി​ൽ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​ക്കു സ​മീ​പ​ത്തെ ഒ​ത്ത​ക്ക​ട മൈ​താ​ന​ത്തു പ​താ​ക ഉ​യ​ർ​ത്തി​യ​തി​നു ശേ​ഷം പാ​ർ​ട്ടി പ്ര​ഖ്യാ​പ​ന സ​മ്മേ​ള​നം തു​ട​ങ്ങും. ഇ​തി​നു പി​ന്നാ​ലെ ദ​ക്ഷി​ണ ത​മി​ഴ്നാ​ട്ടി​ലെ ജി​ല്ല​ക​ളി​ൽ പ​ര്യ​ട​ന​ത്തി​ന്​ തു​ട​ക്ക​മാ​കും. എം.​ജി.​ആ​റി​​​​െൻറ സി​നി​മ​യാ​യ നാ​െ​ള ന​മ​തേ (നാ​ളെ ന​മു​ക്കു​വേ​ണ്ടി) എ​ന്ന പേ​രി​ലാ​ണ്​ പ​ര്യ​ട​നം. 

ദ്രാ​വി​ഡ- അം​ബേ​ദ്​​ക​ർ- സോ​ഷ്യ​ലി​സ്​​റ്റ്​ രാ​ഷ്​​ട്രീ​യ​മാ​ണ്​ താ​ൻ മു​ന്നോ​ട്ടു​വെ​ക്കു​ന്ന​തെ​ന്ന വാ​ഗ്​​ദാ​നം ഉ​റ​പ്പി​ക്കു​ന്ന​താ​യി​രു​ന്നു ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ അ​ദ്ദേ​ഹ​ത്തി​​​​െൻറ നീ​ക്ക​ങ്ങ​ൾ.​ ഡി.​എം.​കെ -ഇ​ട​തു​പ​ക്ഷ പ്ര​സ്​​ഥാ​ന​ങ്ങ​ളു​ടെ ത​ല​മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി​യ​പ്പോ​ൾ ബി.​ജെ.​പി -അ​ണ്ണാ ഡി.​എം.​കെ നേ​താ​ക്ക​ളെ ത​ഴ​ഞ്ഞു. പാ​ർ​ട്ടി ​പ്ര​ഖ്യാ​പ​ന സ​മ്മേ​ള​ന​ത്തി​ലേ​ക്ക്​ വ​ർ​ഗീ​യ​ത​ക്കെ​തി​രെ ശ​ക്​​ത​മാ​യ നി​ല​പാ​ട്​ സ്വീ​ക​രി​ച്ച മു​ഖ്യ​മ​ന്ത്രി​മാ​രെ​യാ​ണ്​ ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kamal hassanpolitical partymalayalam newsmovie news
News Summary - Political Party Declaration Of Kamal Hassan - Movie News
Next Story