Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുഖ്യമന്ത്രിയെ ചൊല്ലി...

മുഖ്യമന്ത്രിയെ ചൊല്ലി ഉത്തർപ്രദേശിൽ രാഷ്ട്രീയ അനിശ്ചിതത്വം

text_fields
bookmark_border
മുഖ്യമന്ത്രിയെ ചൊല്ലി ഉത്തർപ്രദേശിൽ രാഷ്ട്രീയ അനിശ്ചിതത്വം
cancel

ലഖ്നോ: ഭരിക്കാൻ ഭൂരിപക്ഷം ഉണ്ടെങ്കിലും ഉത്തർപ്രദേശ് മുഖ്യമന്ത്രി ആരാകണമെന്ന് കാര്യത്തിൽ ബി.ജെ.പിക്കുള്ളിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്​, ബി.​ജെ.​പി യു.​പി അ​ധ്യ​ക്ഷ​ൻ കേ​ശ​വ്​ പ്ര​സാ​ദ്​ മൗ​ര്യ, കേന്ദ്രമന്ത്രി മ​നോ​ജ്​ സി​ൻഹ​ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ്​ മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിക്കുന്നത്.

മുഖ്യമന്ത്രി ആരെന്ന വിഷയത്തിൽ മാധ്യമങ്ങൾ ഊഹാപോഹങ്ങൾ വളർത്തുകയാണെന്ന് ലഖ്നോയിലെത്തിയ കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു. വൈകിട്ട് ചേരുന്ന പാർലമെന്‍ററി പാർട്ടി യോഗത്തിൽ നേതാവിനെ തെരഞ്ഞെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് കേ​ശ​വ്​ പ്ര​സാ​ദ്​ മൗ​ര്യയുടെയും ബി.ജെ.പി എം.പി യോഗി  ആദിത്യ നാഥിന്‍റെയും അനുയായികൾ രംഗത്തെത്തി. ഇരുവരുടെയും അനുയായികൾ പ്രകടനം നടത്തി. എന്നാൽ, മുഖ്യമന്ത്രി സ്ഥാനത്തേക്ക്മത്സരിക്കാനില്ലെന്ന് കേന്ദ്രമന്ത്രി മനോജ് സിൻഹ മാധ്യമങ്ങളോട് പറഞ്ഞു.

2019ലെ ​ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ​കൂ​ടി മു​ന്നി​ൽ​ ക​ണ്ടാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ക. 80 ലോ​ക്​​സ​ഭ സീ​റ്റു​ള്ള സം​സ്​​ഥാ​ന​ത്ത്​ പാ​ർ​ട്ടി​യു​ടെ ഭ​ര​ണം മി​ക​ച്ച​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​ം​ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താവും​ തീ​രു​മാ​ന​ം സ്വീകരിക്കുക എന്നാണ് റിപ്പോർട്ട്.


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjpUttar Pradesh
News Summary - political crisis in uttar pradesh new chief minister
Next Story