Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ് ബാധിച്ച...

കോവിഡ് ബാധിച്ച ഗർഭിണിക്ക്​ ചികിത്സക്കായി പ്ലാസ്​മ ദാനം ചെയ്​ത്​ എസ്​.ഐ

text_fields
bookmark_border
കോവിഡ് ബാധിച്ച ഗർഭിണിക്ക്​ ചികിത്സക്കായി പ്ലാസ്​മ ദാനം ചെയ്​ത്​ എസ്​.ഐ
cancel

ന്യൂഡൽഹി: കോവിഡ് ബാധിച്ച ഗർഭിണിക്ക്​ ചികിത്സക്കായി പ്ലാസ്​മ ദാനം ചെയ്​ത്​ പൊലീസ്​ സബ്​ ഇൻസ്​പെക്​ടർ. ഗർഭിണിക്ക് അടിയന്തിരമായി പ്ലാസ്​മ ആവശ്യമാണെന്ന് ഡൽഹി പോലീസി​െൻറ ജീവൻ രക്ഷക്​ ടീമിലേക്ക്​​​ ഫോൺ സന്ദേശം ലഭിക്കുന്നതോടെയാണ്​ പ്രതീക്ഷയറ്റ കുടംബത്തി​ന്​ ആശ്വാസമാകുന്ന സംഭവങ്ങൾ ഉണ്ടാകുന്നത്​.

സന്ദേശം ലഭിച്ചതിനെ തുടർന്നാണ്​ നോർത്ത് ജില്ലയിലെ റൂപ്പ് നഗർ പോലീസ് സ്​റ്റേഷനിലെ എസ്‌.ഐ ആകാശ്​ പ്ലാസ്​മ ദാനം ചെയ്യാൻ തീരുമാനിച്ചത്​. വസന്ത് കുഞ്ചിലെ ഐ.എൽ.ബി.എസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗർഭിണിക്ക്​ വേണ്ടി പ്ലാസ്​മ ദാനം ചെയ്​തതോടെ ജീവിതത്തിലേക്ക് അമ്മയും കുഞ്ഞും തിരിച്ചു വന്നുവെന്നറിയുന്നതിൽ സന്തോഷിക്കുന്നുവെന്നും ആകാശ്​ പറഞ്ഞു.

27 വയസുള്ള യുവതി 21 ആഴ്ച ഗർഭിണിയായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ 'ഒ' പോസിറ്റീവ്​ ബ്ലഡ് ഗ്രൂപ്പ് പ്ലാസ്മ ആവശ്യമാണെന്ന് സോഷ്യൽ മീഡിയിൽ പ്രചരിച്ചിരുന്നു. ഇത്​ ശ്രദ്ധയി​ൽപെട്ട ചിലരാണ്​ വിവരം പൊലീസി​െൻറ ജീവൻ രക്ഷക് ടീമിനെ​ അറിയിച്ചത്​.

പ്ലാസ്​മ ദാതാക്കളെ കണ്ടെത്താൻ ഭർത്താവ്​ ശ്രമിച്ചെങ്കിലും ആരോഗ്യവകുപ്പ്​ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പൂർത്തീകരിക്കാൻ കഴിയാത്തതിനാൽ അതൊന്നും നടപ്പായില്ല. പ്രതീക്ഷ നഷ്​ടപ്പെട്ട അവസരത്തിലാണ്​ പൊലീസ്​ ഇടപെട്ടതെന്നും ഭർത്താവ്​ പറഞ്ഞു.

പൊലീസി​െൻറ ജീവൻ രക്ഷക് ടീമിലേക്ക്​ പ്ലാസ്​മക്കായി ആയിരത്തിലധികം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്​. ഇതിനകം നൂറിലധികം പോലീസ് ഉദ്യോഗസ്ഥർ പ്ലാസ്​മ ദാനം ചെയ്യാൻ തയാറായിട്ടു​ണ്ടെന്നും ​അധികൃതർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plasmapolice
News Summary - Policeman donates plasma to save life of pregnant
Next Story