പരാതി പൊലീസ് രജിസ്റ്റര്‍ ചെയ്തില്ളെങ്കില്‍ ക്രിമിനല്‍ കുറ്റമാക്കണം –പാര്‍ലമെന്‍റ് സമിതി
text_fieldsന്യൂഡല്‍ഹി: പൊലീസ് എ.ഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ളെങ്കില്‍ അത് ക്രിമിനല്‍ കുറ്റമാകും. ജനങ്ങള്‍ക്ക് നീതി ലഭിക്കാന്‍ പരാതി രജിസ്റ്റര്‍ ചെയ്യാത്ത പൊലീസുകാര്‍ക്കെതിരെ ക്രിമിനല്‍ കുറ്റമായി കണ്ട് നടപടിയെടുക്കാന്‍ പാര്‍ലമെന്‍റ് സമിതി സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
രാജ്യത്തെ പൊലീസിനെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിച്ച ശേഷം ലഭിക്കുന്ന അധിക പരാതികളും രജീസ്റ്റര്‍ ചെയ്യുന്നില്ല എന്ന് കണ്ടത്തെിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരം അധ്യക്ഷനായ പാര്‍ലമെന്‍റ് സമിതി ആഭ്യന്തര മന്ത്രാലയത്തിന് പൊലീസ് നിയമം പരിഷ്കരണത്തിന് ആവശ്യമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
രാജ്യത്ത് 14,999 സ്റ്റേഷനുകളില്‍ 1,757സ്റ്റേഷനുകളാണ് പരാതി രജിസ്റ്റര്‍ ചെയ്യുന്നതില്‍ വീഴ്ച വരുത്തുന്നത്. രാജസ്ഥാന്‍, ബിഹാര്‍ സ്ംസ്ഥാനങ്ങളിലാണ് ഇതിലധികവും. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ ഒരു വിവേചനവും ഉണ്ടാകാന്‍ പാടില്ല. സാധരണക്കാരന് നീതി ലഭിക്കാന്‍ എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് സമിതി റിപ്പോര്‍ട്ടിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
