Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗുസ്തി താരങ്ങളുടെ...

ഗുസ്തി താരങ്ങളുടെ വാർത്തസമ്മേളനത്തിന്​ ​പൊലീസ്​ വിലക്ക്

text_fields
bookmark_border
wrestlers protest
cancel
camera_alt

file photo

ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ ഗു​സ്തി ഫെ​ഡ​റേ​ഷ​ൻ മു​ൻ അ​ധ്യ​ക്ഷ​നും ബി.​ജെ.​പി എം.​പി​യു​മാ​യ ബ്രി​ജ്​ ഭൂ​ഷ​ൺ ശ​ര​ൺ സി​ങ്ങി​നെ​തി​രെ​യു​ള്ള ലൈം​ഗി​കാ​രോ​പ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഗു​സ്തി താ​ര​ങ്ങ​ൾ ന​ട​ത്താ​നി​രു​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ന് ഡ​ൽ​ഹി പൊ​ലീ​സ്​ വി​ല​ക്ക്. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ രാ​ജ്​​ഘ​ട്ടി​ൽ വാ​ർ​ത്ത​സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്ന്​ ഗു​സ്തി താ​ര​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​തി​ന്​ പി​ന്നാ​ലെ ഡ​ൽ​ഹി പൊ​ലീ​സ്​ രാ​ജ്​​ഘ​ട്ടി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. സ്വാ​ത​ന്ത്ര്യ​ദി​ന സു​ര​ക്ഷാ​ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​രോ​ധ​നാ​ജ്ഞ​യെ​ന്നാ​ണ് പൊ​ലീ​സ് വി​ശ​ദീ​ക​ര​ണം.

വാ​ർ​ത്ത​സ​മ്മേ​ള​നം പൊ​ലീ​സ് ത​ട​സ്സ​പ്പെ​ടു​ത്തി​യെ​ന്നും പു​തി​യ തീ​യ​തി ഉ​ട​ൻ അ​റി​യി​ക്കു​മെ​ന്നും ദേ​ശീ​യ ഗു​സ്തി താ​ര​വും സ​മ​ര നേ​താ​വു​മാ​യ വി​നേ​ഷ് ഫോ​ഗ​ട്ട് എ​ക്സ് പ്ലാ​റ്റ്ഫോ​മി​ലൂ​ടെ (ട്വി​റ്റ​ർ) അ​റി​യി​ച്ചു. ലൈം​ഗി​ക ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യ​ല്ലാ​തെ സ്ത്രീ​യെ സ്പ​ര്‍ശി​ക്കു​ന്ന​ത് കു​റ്റ​ക​ര​മ​ല്ലെ​ന്ന് ബ്രി​ജ് ഭൂ​ഷ​ണ്‍ ശ​ര​ണ്‍സി​ങ് ക​ഴി​ഞ്ഞ ദി​വ​സം കോ​ട​തി​യി​ൽ വാ​ദി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vinesh PhogatPress ConferenceWrestlers protest
News Summary - Police Stopped Us From Holding Press Conference says Vinesh Phogat
Next Story