‘ആപ്’ എം.പിയെ സന്ദർശിക്കാൻ എത്തിയ ഫാറൂഖ് അബ്ദുല്ലയെ പൊലീസ് തടഞ്ഞു
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിലെത്തിയ ‘ആപ്’ രാജ്യസഭാംഗം സഞ്ജയ് സിങ്ങിനെ സർക്യൂട്ട് ഹൗസിൽ സന്ദർശിക്കാൻ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയെ പൊലീസ് അനുവദിച്ചില്ല. ദോഡ മണ്ഡലത്തിലെ ‘ആപ്’ എം.എൽ.എ മെഹ്റാജ് മാലികിനെ പൊതുസുരക്ഷ നിയമപ്രകാരം അറസ്റ്റ്ചെയ്തതിൽ സഞ്ജയ് സിങ് പ്രതിഷേധിക്കുമെന്ന് കരുതി പൊലീസ് സർക്യൂട്ട് ഹൗസിന്റെ ഗേറ്റ് പൂട്ടുകയായിരുന്നു.
ഇതേതുടർന്നാണ് സന്ദർനം തടഞ്ഞത്. ഇവിടെ തെരഞ്ഞെടുത്ത സർക്കാറുണ്ടെന്നും എന്നാൽ, ലെഫ്. ഗവർണറാണ് എല്ലാം നിയന്ത്രിക്കുന്നതെന്നും നാഷനൽ കോൺഫറൻസ് പ്രസിഡന്റുകൂടിയായ ഫാറൂഖ് അബ്ദുല്ല ആരോപിച്ചു. ഈ സാഹചര്യം രാജ്യം അറിയേണ്ടതുണ്ട്. സഞ്ജയ് സിങ് കല്ലെറിയുകയോ വെടിവെക്കുകയോ ചെയ്തിട്ടില്ല. അദ്ദേഹം പാർലമെന്റിൽ എന്റെ സുഹൃത്തായിരുന്നു.
സാമാന്യ മര്യാദയനുസരിച്ച് സംസാരിക്കാൻപോലും അനുവദിച്ചില്ല. ഇതൊക്കെ ലെഫ്. ഗവർണറുടെ തെറ്റാണെന്നും ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

