അറസ്റ്റ് ചെയ്യാൻ പൊലീസ് പറന്നുവന്നു
text_fields
ന്യൂഡൽഹി: ഛത്തിസ്ഗഢ് ബി.ജെ.പി സംസ്ഥാന വർക്കിങ് കമ്മിറ്റിയംഗം പ്രകാശ് ബജാജ് വ്യാഴാഴ്ച റായ്പുരിലെ പണ്ടാരി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയെ തുടർന്നാണ് 12 മണിക്കൂറിനുള്ളിൽ മാധ്യമപ്രവർത്തകൻ വിനോദ് വർമയെ അറസ്റ്റ് ചെയ്തത്. വിമാനത്തിൽ ഉത്തർപ്രദേശിലെത്തിയ പൊലീസ് പുലർച്ചെ മൂന്നിന് വിനോദിെൻറ വീട്ടിലെത്തി.
ഒരാൾ ഫോണിൽ വിളിച്ച് തെൻറ കൈവശം മന്ത്രിയുടെ സീഡിയുണ്ടെന്നും പൈസ തന്നില്ലെങ്കിൽ പുറത്തുവിടുമെന്നും ഭീഷണിപ്പെടുത്തിയെന്നായിരുന്നു പ്രകാശിെൻറ പരാതിയെന്ന് സംഭവം വിവാദമായതോടെ റായ്പുർ െഎ.ജി വാർത്തസമ്മേളനം നടത്തി വിശദീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണം ഡൽഹിയിലെ കടയിലേക്ക് എത്തിച്ചുവെന്നും വിനോദ് സീഡി പ്രിൻറ് എടുക്കാൻ നൽകിയിരുന്നുവെന്നും ആ സീഡികൾ പിടിച്ചെടുത്തുവെന്നും ഉദ്യോഗസ്ഥൻ അവകാശപ്പെട്ടു. തെൻറ കൈവശമുള്ളത് പെൻഡ്രൈവാണെന്നും സീഡിയല്ലെന്നും വിനോദ് വർമ മാധ്യമങ്ങളോട് പറഞ്ഞു. ഒരു മിനിറ്റ് 35 സെക്കൻഡുള്ള പെൻഡ്രൈവ് ഒക്ടോബർ 24നാണ് ഒരാൾ തനിക്ക് നൽകിയത്. അത് ബാക്ക്അപ്പിനായി ലാപ്ടോപ്പിൽ സേവ് ചെയ്തിരുന്നു. സീഡി ആരോപണം കെട്ടിച്ചമച്ചതാണ് -അദ്ദേഹം പറഞ്ഞു.
കോൺഗ്രസിെൻറ ഛത്തിസ്ഗഢിലെ സോഷ്യൽ മീഡിയ പ്രചാരണത്തിെൻറ ഉത്തരവാദിത്തം താൻ വഹിക്കുന്നതിനാൽ തന്നെ പ്രതിയാക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണിത്. മന്ത്രിയുടെ പേരും അദ്ദേഹം പുറത്ത് വിട്ടു. എന്നാൽ, മന്ത്രി അത് നിഷേധിച്ചു. മുഖ്യമന്ത്രിക്ക് അന്വേഷിക്കാമെന്നും സീഡി കൃത്രിമമെന്നും മന്ത്രി പറഞ്ഞു.
അറസ്റ്റിനെ കോൺഗ്രസ് അപലപിച്ചു. വിവാദ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ഒരു മാസമായി ലഭ്യമാണെന്ന് പറഞ്ഞ സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഭൂപേഷ് ഭാഗ്ഹേൽ, മന്ത്രിയാണ് അതിലുള്ളതെന്ന് വ്യക്തമാണെന്നും ആരോപിച്ചു. ദൃശ്യങ്ങളുടെ സത്യാവസ്ഥ ഫോറൻസിക് പരിശോധനയിൽ തിരിച്ചറിയുന്നതിന് മുമ്പാണ് അറസ്റ്റെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
