Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലഖ്​​​നോവിലെ...

ലഖ്​​​നോവിലെ നദ്​വത്തുൽ ഉലമയിൽ വിദ്യാർഥികളെ പിരിച്ചുവിടാൻ ​വെടിവെപ്പ്

text_fields
bookmark_border
adwatul-Ulema
cancel

ലഖ്​നോ: ലഖ്​നോവിലെ പ്രസിദ്ധമായ നദ്​വത്തുൽ ഉലമ ഇസ്​ലാം സർവകലാശാലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച വിദ്യാർഥികളെ പിരിച്ചുവിടാൻ റബർ ബുള്ളറ്റുകൾ ഉപ​േയാഗിച്ച്​ ആകാശത്തേക്ക്​ വെടിവെച്ച്​ യു.പി പൊലീസ്​. സംഭവങ്ങളുടെ പശ്ചാത്തലത്തിൽ യോഗി ആദിത്യനാഥ്​ സർക്കാറിൽനിന്നുള്ള സമ്മർദംമൂലം ജനുവരി അഞ്ചുവരെ ക്ലാസുകൾക്ക്​ അവധി നൽകാൻ നദ്​വത്ത്​ അധികൃതർ തീരുമാനിച്ചു.

വിവിധ ഇസ്​ലാമിക രാജ്യങ്ങളിലെ വിദേശികളടക്കമുള്ള വിദ്യാർഥികളോട്​ 24 മണിക്കൂറിനകം ഹോസ്​റ്റലുകൾ ഒഴിയാൻ നിർദേശം നൽകിയിട്ടുണ്ട്​. മറ്റൊരു ഇസ്​ലാമിക സ്​ഥാപനമായ ഇൻറഗ്രൽ സർവകലാശാലയും ഇവരുടെ സ്​ഥാപനങ്ങൾക്കും​ ജനുവരി 18വരെ അവധി പ്രഖ്യാപിച്ചു. ഇത്​ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളിൽനിന്ന്​ വിദ്യാർഥികളെ അകറ്റിനിർത്തുന്നതിനുള്ള യോഗി സർക്കാറി​​െൻറ തന്ത്രപരമായ നീക്കമായിട്ടാണ്​ വിലയിരുത്തപ്പെടുന്നത്​. കുട്ടികളിൽ ഭീതി പടർത്തി എത്രയും വേഗം കാമ്പസ്​ വിടാൻ പ്രേരിപ്പിക്കുകയാണെന്നും ആരോപണമുയർന്നു.

വൻ പ്രതിഷേധമാണ്​ തിങ്കളാഴ്​ച രാവിലെ മുതൽ നദ്​വത്തുൽ ഉലമയിൽ അരങ്ങേറിയത്​. സർവകലാശാലയുടെ കവാടത്തിൽ കനത്ത പൊലീസ്​ സന്നാഹം നിലയുറപ്പിച്ചിരുന്നു. നദ്​വത്തിൽനിന്ന്​ പുറത്തുകടക്കാൻ അനുവദിക്കാതെ പൊലീസ്​ വിദ്യാർഥികളെ തടയാൻ ശ്രമിച്ചു. എന്നാൽ, കാമ്പസിനു പുറത്തേക്ക്​ അവർ പ്രതിഷേധ മാർച്ചുമായി ഇറങ്ങി. ഇതോടെ നിരവധി തദ്ദേശവാസികൾ വിദ്യാർഥികൾക്കൊപ്പം ചേർന്നു.

മോദിക്കും അമിത്​ ഷാക്കുമെതിരെ ഉച്ചത്തിൽ മു​ദ്രാവാക്യം മുഴക്കി. മോദി അനുകൂല മാധ്യമങ്ങൾക്കെതിരെയും അവർ മുഷ്​ടിയുയർത്തി. നദ്​വയിലുടനീളം നിലയുറപ്പിച്ച പൊലീസ്​ ഇവരെ ലാത്തിവീശി ഓടിക്കാൻ ശ്രമിച്ചു. തുടർന്ന്​ പ്രതിഷേധക്കാരിൽ ചിലർ പൊലീസിനു നേരെ​ കല്ലെറിഞ്ഞതായും റിപ്പോർട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsindia newscabCitizenship Amendment ActNadwatul Ulema
News Summary - police shoot to disperse students in Nadwatul Ulema -india news
Next Story