Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊലീസിന്‍റെ ലൈംഗികാതിക്രമം: ഒഡിഷ സർക്കാറിനെതിരെ വൻ പ്രതിഷേധം
text_fieldsbookmark_border
ഭുവനേശ്വര്‍: സൈനിക ഉദ്യോഗസ്ഥന്‍റെ പ്രതിശ്രുതവധുവിനുനേരെയുണ്ടായ പൊലീസിന്റെ ലൈംഗികാതിക്രമണ ആരോപണത്തിൽ ഒഡിഷയിലെ ബി.ജെ.പി സർക്കാറിനെതിരായ പ്രതിഷേധം ശക്തമായി.
മുഖ്യമന്ത്രി മോഹൻ ചരൺ മാജി രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷകക്ഷികളായ ബി.ജെ.ഡിയും പ്രക്ഷോഭം തുടരുകയാണ്. ബി.ജെ.ഡി വനിത വിഭാഗം ഗവർണറുടെ വീടിന് പുറത്ത് ധർണ നടത്തി.
സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിലുള്ള അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും വേണമെന്ന് അവർ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഗവർണർ രഘുബർ ദാസിന് നിവേദനവും നൽകി. സംഭവത്തില്‍ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ ഒഡിഷ സര്‍ക്കാര്‍ ബുധനാഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

