പാക് ചാരശൃംഖല തകർത്തതായി ഡൽഹി പൊലീസ്
text_fieldsന്യൂഡൽഹി: പാകിസ്താൻ പിന്തുണയോടെ പ്രവർത്തിക്കുന്നതും നിരോധിത സിഖ് സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷനലുമായി ബന്ധമുള്ളതുമായ ചാരശൃംഖല തകർത്തതായി ഡൽഹി പൊലീസ്. പഞ്ചാബിലെയും രാജസ്ഥാനിലെയും തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് പ്രവർത്തിച്ച 11 പേരാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. പഞ്ചാബ്, ഡൽഹി സ്വദേശികളാണ് പിടിയിലായത്. പഞ്ചാബിലെ തരൺ തരണിൽ നിന്നുള്ള മൻപ്രീത് സിങ്ങാണ് പിടിയിലായവരിൽ പ്രധാനി. ഇവരിൽനിന്ന് നാല് പിസ്റ്റളുകൾ, 24 വെടിയുണ്ടകൾ, ഒമ്പത് സി.സി.ടി.വി കാമറകൾ എന്നിവ പിടികൂടി.
സൗരോർജ സി.സി.ടി.വി കാമറകൾ ഉപയോഗിച്ച് ഇവർ തത്സമയ ദൃശ്യങ്ങൾ പാകിസ്താനിലേക്ക് കൈമാറിയെന്നും പൊലീസ് പറഞ്ഞു. വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വാങ്ങിയ സിം കാർഡുകൾ ഉപയോഗപ്പെടുത്തി മൊബൈൽ ആപ്ലിക്കേഷനുകൾ വഴിയാണ് ദൃശ്യങ്ങൾ കൈമാറിയത്. ചാരവൃത്തി, ആയുധക്കടത്ത്, പ്രതിരോധ സ്ഥാപന നിരീക്ഷണം എന്നിവക്കായാണ് ഇത് ഉപയോഗിച്ചിരുന്നത്. സൈന്യത്തിന്റെയും അർധസൈനിക സേനയുടെയും പതിവ് നീക്കങ്ങൾ നടക്കുന്ന പ്രദേശങ്ങളിലാണ് കാമറകൾ സ്ഥാപിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

