അതീഖ് അഹ്മദിന് പാക് ബന്ധമെന്ന് യു.പി പൊലീസ്
text_fieldsപ്രയാഗ് രാജ് (യു.പി): അതീഖ് അഹ്മദിന് പാകിസ്താനിലെ ചാരസംഘടനയായ ഐ.എസ്.ഐയും തീവ്രവാദ സംഘടനയായ ലശ്കറെ ത്വയ്യിബയുമായും ബന്ധങ്ങളുണ്ടെന്ന് യു.പി പൊലീസ്. മറ്റൊരു കേസിലാണ് അതീഖ് അഹ്മദ് പാക് ബന്ധം വെളിപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.
ഡ്രോണുകളുപയോഗിച്ച് ഐ.എസ്.ഐ പഞ്ചാബിലെത്തിച്ച എ.കെ-47 അടക്കമുള്ള തോക്കുകളും ആർ.ഡി.എക്സും താൻ പണം കൊടുത്ത് വാങ്ങിയതായി അതീഖ് മൊഴി നൽകിയതായി പൊലീസ് അവകാശപ്പെട്ടു.
ലശ്കറെ ത്വയ്യിബക്കും ഖലിസ്താൻ വിഘടനവാദികൾക്കും ഇത്തരം ആയുധങ്ങൾ പാകിസ്താനിൽനിന്ന് ലഭിച്ചിരുന്നു. ഭീകരവാദ സംഘടനകളിലെ ആളുകൾ തന്റെ നാട്ടിലെത്താറുണ്ടായിരുന്നു. രാജ്യത്ത് വലിയൊരു സംഭവമുണ്ടാക്കാൻ ശ്രമിക്കുന്നതായി അവരുടെ സംഭാഷണങ്ങളിൽനിന്ന് വ്യക്തമായതായും അതീഖ് അഹ്മദ് മൊഴി നൽകിയെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

