Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ബോയ്​സ്​ ലോക്കർ...

‘ബോയ്​സ്​ ലോക്കർ റൂം’ വിവാദത്തിൽ ട്വിസ്​റ്റ്​; ആ മെസേജ്​ അയച്ചത്​ ആൺകുട്ടിയല്ല  

text_fields
bookmark_border
‘ബോയ്​സ്​ ലോക്കർ റൂം’ വിവാദത്തിൽ ട്വിസ്​റ്റ്​; ആ മെസേജ്​ അയച്ചത്​ ആൺകുട്ടിയല്ല  
cancel

ന്യൂഡൽഹി: ഡൽഹിയിൽ സ്​കൂൾ വിദ്യാർഥിനികളെ ബലാത്സംഗം ചെയ്യുന്നതിനെ കുറിച്ച്​ ചർച്ച ചെയ്യുകയും പെൺകുട്ടികളുടെ അശ്ലീല ചിത്രങ്ങൾ പ്രസിദ്ധപ്പെടുത്തുകയും ചെയ്യുന്ന ഇൻസ്​റ്റഗ്രാം ഗ്രൂപ്പിനെക്കുറിച്ചിള്ള വാർത്തകൾ കഴിഞ്ഞ കുറച്ച്​ ദിവസങ്ങളായി രാജ്യ തലസ്​ഥാനത്ത്​ കോളിളക്കം സൃഷ്​ടിച്ചിരുന്നു. എന്നാൽ സംഭവത്തിൽ ഒരു അപ്രതീക്ഷിത ട്വിസ്​റ്റ്​ നടന്നതായി വെളിപ്പെടുത്തുകയാണ്​ പൊലീസ്​. വിവാദത്തിനാധാരമായ കമൻറ്​ ഒരു പെൺകുട്ടി വ്യാജ മേൽവിലാസത്തിൽ സൃഹൃത്തായ ആൺകുട്ടിയെ പരീക്ഷിക്കാൻ വേണ്ടി നടത്തിയ നാടകമാണെന്നാണ്​ കണ്ടെത്തിയത്​. 

ഈ പെൺകുട്ടിയും ആൺകുട്ടിക്കും ‘ബോയ്​സ്​ ലോക്കർ റൂമുമായി’ ബന്ധ​മി​ല്ലെന്നും സ്​നാപ്​ചാറ്റിൽ നടന്ന ചാറ്റിൻെറ സ്​ക്രീൻഷോട്ട്​ സമൂഹമാധ്യമങ്ങളിൽ ചോർന്നതിൻെറ ഫലമായി ഗ്രൂപ്പിലും എത്തിപ്പെടുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ‘വിവാദങ്ങൾക്കാധാരമായ സംഭാഷണം ഒരുപെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ നടത്തിയതാണ്​. ‘സിദ്ധാർഥ്​’ എന്ന വ്യാജ നാമധേയത്തിലാണ്​ പെൺകുട്ടി മെസേജുകൾ അയച്ചിരുന്നത്​. അവളുടെ പേര്​ തന്നെ വെച്ച്​ പെൺകുട്ടിയെ ബലാത്സംഗം ചെയ്യാനുള്ള പദ്ധതി മുന്നോട്ടുവെച്ചു. മറുവശത്തുള്ള ആൺകുട്ടിയുടെ പ്രതികരണം അറിയാനും അവൻെറ വ്യക്​തിത്വം തിരിച്ചറിയാനും വേണ്ടിയായിരുന്നു പെൺകുട്ടിയുടെ പ്രവർത്തി’ ഡൽഹി പൊലീസിലെ മുതിർന്ന ഉദ്യോഗസ്​ഥനായ അന്വേഷ്​ റോയ്​ മാധ്യമങ്ങളോട്​ വിശദീകരിച്ചു. 

പെൺകുട്ടിയുടെ ആവശ്യം കേട്ട്​ ഞെട്ടിയ യുവാവ് നിരാകരിക്കുകയും ചാറ്റ്​ ചെയ്യുന്നത്​ അവസാനിപ്പിക്കുകയും ചെയ്​തു. ശേഷം ചാറ്റിനെക്കുറിച്ച്​ വിവാദ നായികയായ പെൺകുട്ടിയടക്കമുള്ള തൻെറ സുഹൃത്തുക്കളോട്​ ആൺകുട്ടി ഇക്കാര്യം ചർച്ച ചെയ്യുകയും സ്​ക്രീൻഷോട്ട്​ പങ്കുവെക്കുകയും ചെയ്​തു. എന്നാൽ താനാണ്​ മെസേജ്​ അയച്ചതെന്ന വിവരം തുറന്നുപറയാൻ പെൺകുട്ടി തയാറായില്ല. ആൺകുട്ടിയുടെ സുഹൃത്തുക്കളിൽ ഒരാൾ സ്​ക്രീൻഷോട്ട്​ ഇൻസ്​റ്റഗ്രാമിൽ പങ്കുവെക്കുകയും സംഗതി കൈവിട്ടുപോകുകയുമായിരുന്നു.  

വ്യാജ ഐ.ഡി നിർമിക്കുന്നത്​ തെറ്റാണെങ്കിലും അവർക്ക്​ ദുരുദ്ദേശം ഒന്നും ഇല്ലാത്തതിനാൽ കേസ്​ രജിസ്​റ്റർ ചെയ്യുന്നില്ലെന്ന്​ പൊലീസ്​ പറഞ്ഞു. അശ്ലീല സന്ദേശങ്ങളും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ്​ ചെയ്​ത്​ പ്രചരിപ്പിക്കുകയും ചെയ്​ത സംഭവത്തിൽ ബോയ്​സ്​ ലോക്കർ റൂം ഗ്രൂപ്പിൽ അംഗമായ പ്ലസ്​ടു വിദ്യാർഥിയെ കഴിഞ്ഞ ദിവസം പൊലീസ്​ അറസ്​റ്റ്​ ചെയ്​തിരുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi PoliceInstagramSnapchatBoisLockerRoominstagram group
News Summary - Police Reveal Twist On controversial Comment Linked To ‘BoisLockerRoom’-india
Next Story