മുംബൈയിലെ ഫ്ലാറ്റിൽ ബന്ദികളാക്കിയ 20തോളം കുട്ടികളെ രക്ഷപ്പെടുത്തി; പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ്
text_fieldsമുംബൈ: മുംബൈയിലെ പൊവായ് പ്രദേശത്ത് ഒരാളുടെ ഫ്ലാറ്റിൽ ബന്ദികളാക്കിയിരുന്ന 20തോളം കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. പ്രതിയെ പിടികൂടി. ഇയാൾ മാനസികമായി അസ്വസ്ഥതയുള്ളയാളാണെന്നാണ് പൊലീസ് പറയുന്നത്.
എല്ലാ കുട്ടികളും സുരക്ഷിതരാണെന്ന് ജോയിന്റ് പൊലീസ് കമീഷണർ സത്യനാരായണൻ പറഞ്ഞു. 15 വയസ്സ് പ്രായമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും ഓഡിഷൻ നടത്താൻ എന്ന പേരിലാണ് വിളിച്ചുവരുത്തിയത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് എൽ ആൻഡ് ടി കെട്ടിടത്തിന് സമീപമുള്ള ആർ.എ സ്റ്റുഡിയോയിലാണ് നാടകീയമായ രംഗങ്ങൾ അരങ്ങേറിയത്.
ഒരു വിഡിയോയിൽ രോഹിത് ആര്യ എന്നയാൾ പൊവായ്യിൽ നിരവധി കുട്ടികളെ താൻ ബന്ദികളാക്കിയിരിക്കുന്നുവെന്നും അജ്ഞാതരായ ചില ആളുകളോട് സംസാരിക്കണമെന്നും തടഞ്ഞാൽ സ്ഥലം തീയിടുമെന്നും മുന്നറിയിപ്പ് നൽകിയതായി മുംബൈ പൊലീസ് പറഞ്ഞു. താൻ ഒരു ‘തീവ്രവാദി’യല്ലെന്നും പണം ആവശ്യപ്പെടുന്നില്ലെന്നും നിങ്ങളുടെ ചെറിയൊരു തെറ്റായ നീക്കം പോലും ഈ സ്ഥലം മുഴുവൻ കത്തിച്ച് അതിൽ ജീവനൊടുക്കാൻ തന്നെ പ്രേരിപ്പിക്കുമെന്നും അറസ്റ്റിന് മുമ്പ് പുറത്തിറങ്ങിയ വിഡിയോയിൽ ഇയാൾ പറഞ്ഞു.
എന്നാൽ, തന്ത്രപരമായ നീക്കത്തിലൂടെ എല്ലാ കുട്ടികളെയും സംഭവസ്ഥലത്ത് നിന്ന് സുരക്ഷിതമായി രക്ഷപ്പെടുത്താൻ പൊലീസിനു കഴിഞ്ഞു. രോഹിത് ആര്യ എന്ന വ്യക്തിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പൊലീസ് ഇയാളുമായി സംസാരിക്കുകയും എന്തുകൊണ്ടാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് കണ്ടെത്താൻ ശ്രമിക്കുകയാണെന്നും മുംബൈ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. സ്ഥലത്ത് നിന്ന് എയർ ഗണ്ണും ചില രാസവസ്തുക്കളും പൊലീസ് കണ്ടെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

