Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്തമഴയിൽ ഓടയിൽ വീണ ഡെലിവറി ജീവനക്കാരെ രക്ഷിച്ച് പൊലീസ്; കണ്ടെത്തിയത് 50 മീറ്റർ അകലെ നിന്ന്

text_fields
bookmark_border
കനത്തമഴയിൽ ഓടയിൽ വീണ ഡെലിവറി ജീവനക്കാരെ രക്ഷിച്ച് പൊലീസ്; കണ്ടെത്തിയത് 50 മീറ്റർ അകലെ നിന്ന്
cancel

ഹൈദരാബാദ്: ഹൈദരാബാദിൽ കനത്തമഴയിൽ ഓടയിൽ വീണ സെപ്റ്റോ ഡെലിവറി ജീവവനക്കാരന് രക്ഷകനായി പൊലീസ്. മഴയിൽ റോഡിലൂടെ ഒഴുകിയെത്തിയ വെള്ളത്തിന്റെ കുത്തൊഴുക്കിൽ നിയന്ത്രണംവിട്ട ബൈക്ക് തുറന്ന ഓടയിലേക്ക് മറിയുകയായിരുന്നു. പൊലീസും രക്ഷാപ്രവർത്തകരും ചേർന്ന് അതിസാഹസികമായാണ് ഇയാളെ രക്ഷിച്ചത്. ഹൈദരാബാദിലെ മാധാപുരിൽ വെള്ളിയാഴ്ച വൈകീട്ട് 7.30ഓടെയാണ് സംഭവം. 46കാരനായ ഘണ്ടസാല അർജുൻ കുമാറാണ് അപകടത്തിൽപ്പെട്ടത്.

കനത്ത മഴയെ തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും ശക്തമായ നീരൊഴുക്കും രൂപപ്പെട്ടിരുന്നു. വിറ്റൽ റാവു നഗർ മേഖലയിലൂടെ പോകുന്നതിനിടെ ഒഴുകിയെത്തിയ വെള്ളത്തിന്റെ ശക്തിയിൽ അർജുന്റെ ബൈക്കിന്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തുടർന്ന് ബൈക്കിനൊപ്പം മേൽഭാഗം മൂടാത്ത ഓടയിലേക്ക് വീണു. സംഭവമറിഞ്ഞെത്തിയ പൊലീസും ഹൈദരാബാദ് ദുരന്തപ്രതികരണ സേനയായ ഹൈഡ്രയുടെ രക്ഷാപ്രവർത്തകരും തിരച്ചിൽ നടത്തി. ഒഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമായിരുന്നു. ഓടയിലൂടെ ഏകദേശം 50 മീറ്ററോളം ഒഴുകിപ്പോയ അർജുനെ ഭൂഗർഭ പൈപ്പിനുള്ളിൽ നിന്നാണ് കണ്ടെത്തിയത്.

ഓടയിലെ വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതിനാൽ ബൈക്ക് പെട്ടന്ന് പുറത്തെടുക്കാൻ കഴിഞ്ഞില്ല. കുറെ നേരമായുള്ള പരിശ്രമത്തിനൊടുവിലാണ് ബൈക്ക് തിരിച്ചെടുത്തത്. വെള്ളം കെട്ടിനിൽക്കുന്ന റോഡുകളിലൂടെയും ശക്തമായ ഒഴുക്കുള്ള പ്രദേശങ്ങളിലൂടെയും യാത്ര ചെയ്യുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police Rescue Delivery Agent
Next Story