Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമഹ്മൂദ് പ്രാചക്കെതിരെ...

മഹ്മൂദ് പ്രാചക്കെതിരെ കേസ്; പൊലീസിനെ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും കുറ്റം

text_fields
bookmark_border
മഹ്മൂദ് പ്രാചക്കെതിരെ കേസ്; പൊലീസിനെ ഭീഷണിപ്പെടുത്തിയെന്നും അസഭ്യം പറഞ്ഞെന്നും കുറ്റം
cancel

ന്യൂഡൽഹി: ഡൽഹി കലാപക്കേസിലെ ഇരകൾക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകൻ മഹ്മൂദ് പ്രാചക്കെതിരെ ഡൽഹി പൊലീസ് പ്രത്യേക സെൽ കേസെടുത്തു. കഴിഞ്ഞ ദിവസം മഹ്മൂദ് പ്രാചയുടെ നിസാമുദ്ദീനിലെ ഓഫിസിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിനിടെ പൊലീസ് ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞുവെന്നും ഭീഷണിപ്പെടുത്തിയെന്നും കാട്ടിയാണ് കേസെടുത്തത്.

ഡ​ൽ​ഹി പൊ​ലീ​സ്​ സ്​​പെ​ഷ​ൽ സെ​ൽ ന​ട​ത്തി​യ​ത്​ നി​യ​മ​വി​രു​ദ്ധ​മാ​യ റെ​യ്​​ഡാ​ണെ​ന്ന്​ കാ​ണി​ച്ച്​ പ്രാ​ച പ​ട്യാ​ല ഹൗ​സ്​ കോ​ട​തിയിൽ പ​രാ​തി​ ​ന​ൽ​കി​യിരുന്നു. റെ​യ്​​ഡി​െൻറ പൂ​ർ​ണ വി​ഡി​യോ ഹാ​ജ​രാ​ക്കാ​നും പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​നോ​ട്​ ഹാ​ജ​രാ​കാ​നും ഡ​ൽ​ഹി കോ​ട​തി ഉ​ത്ത​ര​വി​ട്ടിരുന്നു.

പ്രാച‍യുടെ ഓഫിസ് റെയ്ഡ് ചെയ്ത പൊലീസ് നടപടി നിയമവ്യവസ്ഥക്കെതിരെയും അഭിഭാഷകർക്കെതിരെയുമുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പേർ വിമർശനവുമായി എത്തിയിരുന്നു.

ഡി​സം​ബ​ർ 24ന്​ ​ഉ​ച്ച​ക്ക്​ 12ന്​​ ​തു​ട​ങ്ങി​യ റെ​യ്​​ഡ്​ 25ന്​ ​പു​ല​ർ​ച്ച മൂ​ന്നു വ​രെ നീ​ണ്ടിരുന്നു. ഹാ​ർ​ഡ്​ ഡി​സ്​​കും മ​റ്റു കേ​സു​ക​ളു​ടെ രേ​ഖ​ക​ളും​ അ​ട​ക്ക​മു​ള്ള​വ പൊലീസ് കൊ​ണ്ടു​പോ​യിരുന്നു.

പൗ​ര​ത്വ സ​മ​ര​ത്തി​നി​റ​ങ്ങി​യ​വ​രെ​യും നി​ര​പ​രാ​ധി​ക​ളെ​യും ഡ​ൽ​ഹി വം​ശ​ഹ​ത്യ കേ​സി​ൽ കു​ടു​ക്കു​ന്ന​തി​നെ​തി​രെ പ്രാ​ച ന​ൽ​കി​യ കേ​സു​ക​ൾ പ​ല​തും കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന്​ ആ​രോ​പി​ച്ച്​ നേ​ര​ത്തേ ന​ൽ​കി​യ ഒ​രു ഹ​ര​ജി​യി​ൽ പ​രി​മി​ത​മാ​യ പ​രി​ശോ​ധ​ന​ക്ക്​ ന​ൽ​കി​യ അ​നു​വാ​ദം ഉ​പ​യോ​ഗി​ച്ചാ​ണ്​ ഡ​ൽ​ഹി പൊ​ലീ​സ്​ സ്​​പെ​ഷ​ൽ സെ​ൽ വി​പ​ു​ല​മാ​യ റെ​യ്​​ഡ്​ ന​ട​ത്തി​യ​ത്. ത​നി​ക്കെ​തി​രെ ന​ൽ​കി​യ കേ​സ്​ കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്ന്​ പ്രാ​ച നേ​ര​ത്തേ ബോ​ധി​പ്പി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi riotMehmood Pracha
Next Story