Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജയ്​ ഭീം സിനിമക്കെതിരെ...

ജയ്​ ഭീം സിനിമക്കെതിരെ പ്രതിഷേധം: നടൻ സൂര്യയുടെ വീടിന്​ പൊലീസ്​ സുരക്ഷ ഏർപ്പെടുത്തി

text_fields
bookmark_border
surya
cancel

ചെന്നൈ: നടൻ സൂര്യയുടെ വസതിക്ക്​ സായുധ പൊലീസ്​ സുരക്ഷ. ചൊവ്വാഴ്​ച രാത്രി എട്ടു മണി മുതലാണ്​ ചെന്നൈ ത്യാഗരായർ നഗറിലെ വീടിന്​​ 24 മണിക്കൂർ പൊലീസ്​ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്​. സൂര്യക്കെതിരെ ആക്രമണം നടത്തുന്നവർക്ക്​ മയിലാടുതുറൈ പാട്ടാളി മക്കൾ കക്ഷി സെക്രട്ടറി ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച സാചര്യത്തിലാണ്​ നടപടി.

സൂര്യ നായകനായ ജയ്​ഭീം സിനിമ ഇൗയിടെ ഒ.ടി.ടി റിലീസായി പുറത്തിറങ്ങിയിരുന്നു. സിനിമയിലെ ചില രംഗങ്ങൾ വണ്ണിയർ സമുദായത്തെ അപമാനിക്കുന്നതാണെന്ന്​ ആരോപിച്ച്​ പാട്ടാളി മക്കൾ കക്ഷി രംഗത്തെത്തിയിരുന്നു.

സിനിമയിലെ ചില രംഗങ്ങൾ വണ്ണിയർ സമുദായത്തിനെതിരായതും അപകീർത്തികരവുമാണെന്ന്​ ആരോപിച്ച്​ 'വണ്ണിയർ സംഘം' രംഗത്തെത്തിയിരുന്നു. അഞ്ച്​ കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്​ ഇവർ വക്കീൽ നോട്ടീസും അയച്ചിരുന്നു. ​

സിനിമ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും രാജകണ്ണുവെന്ന ഇരുള സമുദായംഗത്തെ പീഡിപ്പിക്കുന്ന ക്രൂരനായ പോലീസുകാര​െൻറ കഥാപാത്രം വണ്ണിയർ ജാതിയിൽപ്പെട്ടയാളാണെന്ന് വ്യക്തമാവുന്ന വിധത്തിൽ ബോധപൂർവം ചിത്രീകരിച്ചതായാണ്​ നോട്ടീസിലെ മുഖ്യ ആരോപണം.യഥാർഥത്തിൽ കൃസ്​ത്യാനിയായ അന്തോണിസാമിയെന്ന പൊലീസ്​ ഇൻസ്​പെക്​ടറാണ്​ ഇതിന്​ പിന്നിലെന്നും നോട്ടീസിൽ പറയുന്നു.

പൊലീസുദ്യോഗസ്​ഥ​െൻറ വസതിയിൽ വണ്ണിയർ സംഘത്തി​െൻറ ചിഹ്നമുള്ള കലണ്ടർ തൂക്കിയിട്ടിരുന്നതാണ്​ വിവാദമായത്​. ഇൗ രംഗം പിന്നീട്​ സിനിമയിൽനിന്ന്​ നീക്കപ്പെട്ടു.

സാമുഹിക മാധ്യമങ്ങളിൽ സിനിമക്ക്​ അനുകൂലമായും പ്രതികൂലമായും ശക്തമായ പ്രതികരണങ്ങളും വാദപ്രതിവാദങ്ങളുമായി വിവാദം കത്തി നിൽക്കുകയാണ്​.

'90കളുടെ മധ്യത്തിൽ കടലൂരിൽ നടന്ന യഥാർഥ സംഭവത്തെ അടിസ്​ഥാനമാക്കിയാണ്​ സിനിമ നിർമിച്ചത്​. പൊലീസ്​ മർദ്ദനത്തിൽ കൊല്ലപ്പെട്ട രാജകണ്ണുവി​െൻറ ഭാര്യ പാർവതിയമ്മാൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്​.

അതിനിടെ സി.പി.എം തമിഴ്​നാട്​ സംസ്​ഥാന കമ്മിറ്റി ആവശ്യപ്പെട്ടതനുസരിച്ച്​ രാജകണ്ണുവി​െൻറ ഭാര്യ പാർവതിയമ്മാൾക്ക്​ നടൻ സൂര്യ 15 ലക്ഷം രൂപ കൈമാറി.

ഭാരതിരാജ പോലുള്ള സിനിമ പ്രമുഖർ ഡോ.രാമദാസ്​ ഉൾപ്പെടെയുള്ള പാട്ടാളി മക്കൾ കക്ഷി നേതാക്കൾക്ക്​ കത്തയച്ചിരുന്നു. ആവിഷ്​ക്കാര സ്വാതന്ത്ര്യത്തിന്​ തടസം നിൽക്കരുതെന്നും സിനിമയിൽ വിവാദ രംഗങ്ങൾ നീക്കിയ നിലയിൽ പ്രതിഷേധം അവസാനിപ്പിക്കണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:surya actorJai Bhim
News Summary - police protection to actor surya's house
Next Story