പൊലീസ് ഭരണകക്ഷിക്കൊപ്പം നിൽക്കുന്നത് അവസാനിപ്പിക്കണം -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: പൊലീസുകാർ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടിക്കൊപ്പം നിൽക്കുകയാണെന്നും ഇൗ പ്രവണത അവസാനിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ ബെഞ്ച്. തുടർന്ന് ആ പാർട്ടിയുടെ എതിരാളികൾ അധികാത്തിലെത്തുേമ്പാൾ ഇൗ പൊലീസുകാരെ ലക്ഷ്യമിടുകയാണെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
ഛത്തീസ്ഗഢിൽ സർവീസിൽ നിന്ന് സസ്െപൻഡ് ചെയ്യപ്പെട്ട തനിക്കെതിരെ രാജ്യേദ്രാഹക്കുറ്റം ചാർത്തിയതിനെതിരെ എ.ഡി.ജി.പി ഗുർജീന്ദർപാൽ സിങ്ങിനെതിരെ രാജ് സമർപ്പിച്ച ഹരജിയിലാണ് ചീഫ് ജസ്റ്റിസിെൻറ പരാമർശങ്ങൾ. രാജ്യത്തെ അവസ്ഥ ദുഃഖകരമാണെന്ന് ചീഫ് ജസ്റ്റിസ്.
ഒരു പാർട്ടി അധികാരത്തിലെത്തുേമ്പാൾ ആപാർട്ടിയുെട പക്ഷം ചേർന്ന് നിൽക്കുകയാണ് പൊലീസ്. പിന്നീട് പുതിയൊരു പാർട്ടി അധികാരത്തിലെത്തുേമ്പാൾ സർക്കാർ ഇൗ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി തുടങ്ങും. ഇത് അവസാനിപ്പിക്കേണ്ട പ്രവണതയാണെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

