ഉത്തർപ്രദേശിൽ കൻവാർ തീർത്ഥാടകർക്കായി പൊലീസിെൻറ പുഷ്പവൃഷ്ടി
text_fieldsലക്നോ: കൻവാർ തീർത്ഥാടകരെ പനിനീർ ദലങ്ങൾകൊണ്ട് പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ച ഉത്തർപ്രദേശ് പൊലീസ് മേധാവികളുടെ നടപടി വിവാദത്തിൽ. മീററ്റിലെ മുതിർന്ന പൊലീസ് ഒാഫീസർ പ്രശാന്ത് കുമാറാണ് ഹെലികോപ്ടറിൽ നിന്നും റോസാദലങ്ങൾ വാരിവിതറി തീർത്ഥാടകരെ സ്വാഗതം ചെയ്തത്. പൊലീസ് കമ്മീഷണർ ചന്ദ്ര പ്രകാശ് ത്രിപദിക്കും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർക്കുമൊപ്പം സഞ്ചരിച്ചുകൊണ്ടാണ് ഇദ്ദേഹം പുഷ്പവൃഷ്ടി നടത്തിയത്.
വാർഷിക കൻവാർ തീർത്ഥാടനത്തിന് മുന്നോടിയായ സുരക്ഷ, ട്രാഫിക് ഒരുക്കങ്ങൾ പരിശോധിക്കുന്നതിനുള്ള ഒൗദ്യോഗിക യാത്രക്കിടെയാണ് സംഭവം. ഹെലികോപ്റ്ററിൽ യാത്ര ചെയ്തുകൊണ്ട് പനിനീർ ദലങ്ങൾ വാരി വിതറി തീർത്ഥാടകരെ സ്വാഗതം ചെയ്യുന്ന വിഡിയോ ദൃശ്യങ്ങൾ പ്രശാന്ത് കുമാർ ട്വിറ്ററിൽ പങ്കുവെക്കുകയായിരുന്നു. എന്നാൽ സർക്കാർ പണം ധൂർത്തടിക്കുന്നുവെന്നും ഉത്തരവാദിത്വം മറന്ന് പൊലീസ് പെരുമാറുന്നുവെന്നും ആരോപണം ഉയർന്നതിനെ തുടർന്ന് വിഡിയോ പിൻവലിച്ചു.
‘‘ജനങ്ങളെ ആദരിക്കുന്നതിെൻറയും സ്വാഗതം ചെയ്യുന്നതിെൻറയും ഭാഗമായാണ് പുഷ്പങ്ങൾ വിതറിയത്. അതിൽ മതപരമായ ഒന്നുമില്ല. ഭരണകൂടം എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നുണ്ട്. ഗുരുപൂർണിമ, ഇൗദ്, ബക്രിദ്, ജൈന മതാചാരങ്ങൾ എന്നിങ്ങനെ എല്ലാ മതാവിഭാഗങ്ങളുടെ ആഘോഷങ്ങളിലും പങ്കുചേരാറുള്ളതാണ്’’- പ്രശാന്ത് കുമാർ വിവാദങ്ങളോട് പ്രതികരിച്ചു.
ഉത്തരാഖണ്ഡിലെ കൻവാറിലേക്ക് ശിവഭക്തരായ തീർത്ഥാടകർ കാൽനടയായാണ് യാത്ര ചെയ്യുക. ബീഹാറിൽ നിന്നും ഉത്തർപ്രദേശിൽ നിന്നുമാണ് കൂടുതൽ പേർ തീർത്ഥാടനത്തിെൻറ ഭാഗമാകുക.
കഴിഞ്ഞ ദിവസം ഡൽഹിയിൽ ട്രാഫികിനിടെ കൻവാർ തീർത്ഥാടകെൻറ ദേഹത്ത് കാർ തട്ടിയെന്ന് ആരോപിച്ച് സംഘം വനിത ഒാടിച്ചിരുന്ന കാർ തല്ലിതകർത്തിരുന്നു.
#WATCH Additional Director General of Uttar Pradesh Police (Meerut Zone) Prashant Kumar showered rose petals on Kanwariyas from a helicopter yesterday pic.twitter.com/SvHH64DGxr
— ANI UP (@ANINewsUP) August 9, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
