Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിരമിക്കുന്നതിന്​...

വിരമിക്കുന്നതിന്​ മുമ്പ്​ യോഗിക്ക്​ പൊലീസ്​ ഒാഫീസറുടെ വിവാദ കത്ത്​

text_fields
bookmark_border
വിരമിക്കുന്നതിന്​ മുമ്പ്​ യോഗിക്ക്​ പൊലീസ്​ ഒാഫീസറുടെ വിവാദ കത്ത്​
cancel

ന്യൂഡൽഹി: വിരമിക്കുന്നതിന്​ തൊട്ടുമുൻപ്​ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്​ പൊലീസ്​ ഒാഫീസർ നൽകിയ വിവാദ കത്ത്​ പുറത്ത്​. വിരമിക്കലിന്​ ശേഷം സർക്കാറിൽ പദവി ആവശ്യപ്പെട്ട്​ ​െഎ.പി.എസ്​ ഒാഫീസറായ സുര്യകുമാർ ശുക്ല നൽകിയ കത്താണ്​ പുറത്തായിരിക്കുന്നത്​. പദവി നൽകുകയാണെങ്കിൽ ബി.ജെ.പിക്കായി പ്രവർത്തിക്കാമെന്നും സുര്യകുമാർ ശുക്ല വാഗ്​ദാനം ചെയ്​തിട്ടുണ്ട്​.

ജൂലൈ 23നാണ്​ സുര്യകുമാർ ശുക്ല യോഗി ആദിത്യനാഥിന്​ കത്തയച്ചിരിക്കുന്നത്​. ആഗസ്​റ്റ്​ 31നാണ്​ അദ്ദേഹം സർവീസിൽ നിന്ന്​ വിരമിക്കുക​. സംസ്ഥാന ആസൂത്രണ കമീഷനിലോ മലിനീകരണ നിയന്ത്രണ ബോർഡിലോ തനിക്ക്​ പദവി വേണമെന്നാണ്​ സുര്യകുമാറി​​​െൻറ ആവശ്യം. അതേ സമയം, കത്ത്​ സംബന്ധിച്ച വാർത്ത സ്ഥിരീകരിക്കാനോ നിഷേധിക്കാനോ സുര്യകുമാർ തയാറായിട്ടില്ല. വിരമിച്ചതിന്​ ശേഷവും ഉദ്യോഗസ്ഥർ സർക്കാറിനായി ജോലി​ ചെയ്യുന്നതിൽ തെറ്റില്ലെന്ന്​ അദ്ദേഹം പറഞ്ഞു.

നേരത്തെ രാമക്ഷേത്രം നിർമാണത്തിനായി മുന്നിട്ടിറങ്ങണമെന്ന്​ ആഹ്വാനം നൽകി സുര്യകുമാർ വിവാദത്തിലായിട്ടുണ്ട്​​. ലഖ്​നോ യൂനിവേഴ്​സിറ്റിയിൽ നടന്ന പരിപാടിക്കിടെയാണ്​ രാമക്ഷേത്രം നിർമാണത്തിനായി മുന്നിട്ടിറങ്ങണമെന്ന്​ സുര്യകുമാർ ആഹ്വാനം ചെയ്​തത്​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsUP policeYogi Adityanath
News Summary - UP Police Officer's Controversial Request To Chief Minister Leaked-India news
Next Story