വനിത പാർലമെൻറിൽ പങ്കെടുക്കാനെത്തിയ റോജയെ പൊലീസ് തടഞ്ഞുവെച്ചു
text_fieldsഅമരാവതി: വിജയവാഡയിൽ നടന്ന ദേശീയ വനിത പാർലമെൻറിൽ പങ്കെടുക്കാനെത്തിയ വൈ.എസ്.ആർ കോൺഗ്രസ് എം.എൽ.എയും നടിയുമായ റോജയെ ആന്ധ്രപ്രദേശ് പൊലീസ് തടഞ്ഞുവെച്ചു. പരിപാടിയിൽ പങ്കെടുക്കാൻ ഹൈദരാബാദിൽനിന്ന് വിജയവാഡയിലെത്തിയ റോജയെ വിമാനത്താവളത്തിലെ ഒരു മുറിയിലേക്ക് മാറ്റിയിരുത്തിയ പൊലീസ്, തിബത്തൻ ആത്മീയ നേതാവ് ദലൈലാമ വരുന്നത് പ്രമാണിച്ച് യാത്രക്കാർക്ക് ഏർപ്പെടുത്തിയ ക്രമീകരണങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് വിശദീകരിച്ചു. ഒരു മണിക്കൂറിനുശേഷം പൊലീസ് കൂട്ടിക്കൊണ്ടുപോയത് 100 കിലോമീറ്റർ ദൂരെയുള്ള ഓങ്കോളിലേക്കായിരുന്നു. ഓങ്കോളിൽവെച്ചുതന്നെ ഇക്കാര്യം ഫേസ്ബുക്കിൽ വിഡിയോ സന്ദേശത്തിലൂടെ പുറംലോകത്തെ അറിയിച്ചു. കുറഞ്ഞ സമയംകൊണ്ട് വിഡിയോ വൈറലാവുകയും സംഭവം വലിയ വിവാദമാവുകയും ചെയ്തു.
അന്താരാഷ്ട്ര, ദേശീയ തലത്തിലുള്ള പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ റോജ, സർക്കാറിനെതിരെ പ്രതിഷേധിക്കാൻ സാധ്യതയുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് അവരെ പരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്ന് തടഞ്ഞതെന്നായിരുന്നു ഡി.ജി.പിയുടെ ചുമതല വഹിക്കുന്ന സാംബശിവ റാവു വൈ.എസ്.ആർ നേതാക്കൾക്ക് നൽകിയ വിശദീകരണം. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിെൻറ നിർദേശപ്രകാരമാണ് പൊലീസ് പ്രവർത്തിച്ചതെന്നും സർക്കാർ മാപ്പുപറയണമെന്നും വൈ.എസ്.ആർ കോൺഗ്രസ് നേതാക്കൾ പറഞ്ഞു. മര്യാദയില്ലാതെ പെരുമാറിയെന്നതിെൻറ പേരിൽ റോജക്കെതിരെ പുറപ്പെടുവിച്ച ഒരു വർഷത്തെ സസ്പെൻഷൻ കാലാവധി തീരാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
