Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightദുബെയെ...

ദുബെയെ വെടിവെച്ചുകൊന്നതിൽ സന്തോഷം -കൊല്ലപ്പെട്ട പൊലീസുകാര​െൻറ പിതാവ്​

text_fields
bookmark_border
ദുബെയെ വെടിവെച്ചുകൊന്നതിൽ സന്തോഷം -കൊല്ലപ്പെട്ട പൊലീസുകാര​െൻറ പിതാവ്​
cancel

ലക്​നോ: കുപ്രസിദ്ധ ഗുണ്ടാതലവൻ വികാസ്​ ദുബെയെ ഏറ്റുമുട്ടലിനിടെ വെടിവെച്ചുകൊന്ന സംഭവത്തിൽ ഉത്തർപ്രദേശ്​ പൊലീസിന്​ നന്ദി പറഞ്ഞ്​ ദുബെ വെടിവെച്ചുകൊന്ന കോൺസ്​റ്റബിളി​​​​െൻറ പിതാവ്​. യു.പിയിൽ എട്ട്​ പൊലീസുകാരെ കൊലപ്പെടുത്തിയതിന്​ പിന്നാലെ ഒളിവിൽ പോയ ദുബെയെ കഴിഞ്ഞ ദിവസം​ മധ്യപ്രദേശിലെ ഉ​ജ്ജയിനിലെ ക്ഷേത്രപരിസരത്തുനിന്നാണ്​  പൊലീസ്​ അറസ്​റ്റ്​ ചെയ്​തത്​. ദുബെയുമായി സഞ്ചരിച്ച പൊലീസ്​ വാഹനം അപകടത്തിൽപ്പെട്ടതിനിടെ ഇയാൾ രക്ഷപ്പെടാൻ ശ്രമം നടത്തിയെന്നും തുടർന്ന്​ പൊലീസ്​ അദ്ദേഹത്തെ വെടിവെച്ചുവെന്നുമാണ്​ റിപ്പോർട്ട്​​. 

‘ഉത്തർ പ്രദേശ്​ പൊലീസി​​​​െൻറ ചെയ്​തിയിൽ എനിക്ക്​ അഭിമാനം തോന്നുന്നു. അവർ ഇന്ന്​ ചെയ്​തത്​ എന്തായാലും അതെ​​​​െൻറ മനസ്സിന്​ ആശ്വാസം പകരുന്നു. യോഗി സർക്കാറിനും ഉദ്യോഗസ്​ഥർക്കും നന്ദി.’ -ജൂലൈ മൂന്നിന്​ കാൺപൂരിനടുത്ത ബിക്രു വില്ലേജിനടുത്ത്​ ദുബെയുടെ സംഘം കൊല ചെയ്​ത പൊലീസുകാരിൽ ഒരാളായ ജിതേന്ദ്ര പാൽ സിങ്ങി​​​​െൻറ പിതാവ്​ തിരഥ്​ പാൽ വാർത്ത ഏജൻസിയായ എ.എൻ.ഐയോട്​ ​പ്രതികരിച്ചു. 

അറസ്​റ്റിലായ ദു​െബയെ കൊണ്ടുപോയ വാഹനം അപകടത്തിൽപ്പട്ടതിനിടെ, വാഹനത്തിലുണ്ടായിരുന്ന പൊലീസുകാരുടെ പിസ്​റ്റൾ കൈക്കലാക്കി അവർക്കുനേരെ വെടിയുതിർത്ത് ദുബെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നുവെന്ന് കാൺപൂർ സോൺ എ.ഡി.ജി ജയ നാരായൺ സിങ് പറഞ്ഞു​. തിരിച്ചു വെടിവെച്ചപ്പോഴാണ് ദുബെക്ക് പരിക്കേറ്റതെന്നും ആശുപത്രിയിലേക്ക് പോകും വഴിയാണ് മരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policekanpurUttar PradeshYogi Adityanath
News Summary - police man's father happy in vikas dubey murder
Next Story