Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅൾവാറിലെ ആൾക്കൂട്ട...

അൾവാറിലെ ആൾക്കൂട്ട കൊലപാതകം: ഒരാൾ കൂടി അറസ്​റ്റിൽ

text_fields
bookmark_border
അൾവാറിലെ ആൾക്കൂട്ട കൊലപാതകം: ഒരാൾ കൂടി അറസ്​റ്റിൽ
cancel

ജയ്​പൂർ: രാജസ്ഥാനിലെ ആൾവാറിൽ പശുകടത്തി​​​െൻറ പേരിൽ അക്​ബർ ഖാനെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്​റ്റിൽ. ഇതോടെ കേസിൽ അറസ്​റ്റിലായവരു​ടെ എണ്ണം മൂന്നായി. പ്രതികൾക്കെതിരെ ​െഎ.പി.സി 302ാം വകുപ്പ്​ പ്രകാരമാണ്​ കേസെടുത്തിരിക്കുന്നത്​.

ആൾവാറിലെ രാംഗർ ഏരിയയിൽ വെള്ളിയാഴ്​ച രാത്രിയാണ് പശുകടത്തി​​​െൻറ പേരിൽ കൊലപാതകമുണ്ടായത്​. ഹരിയാന സ്വദേശി അക്​ബർ ഖാൻ എന്നയാളാണ്​ മർദനമേറ്റു മരിച്ചത്​.

സ്വദേശമായ ഹരിയാനയിലെ കോൽഗ്​നാവിൽ നിന്നും രാജസ്ഥാനിലെ രാംഗറിലെ ലാൽവാന്ദിയിലേക്ക്​ രണ്ട്​ പശുക്കളുമായെത്തിയ അക്​ബർ ഖാനെ പ്രദേശത്തെ ഗോരക്ഷ ഗുണ്ടകൾ സംഘം ചേർന്ന്​ ആക്രമിക്കുകയായിരുന്നു. അമ്പതോളം പേർ ചേർന്നാണ്​ അക്​ബറിനെ ആക്രമിച്ചത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mob lynchingmalayalam newsAlwar
News Summary - Police makes third arrest in Alwar mob lynching case-India news
Next Story