ക്രിക്കറ്റ് കളിക്കുന്നതിനിടെ ശ്രീനഗറിൽ പൊലീസ് ഇൻസ്പെക്ടർക്ക് തീവ്രവാദിയുടെ വെടിയേറ്റു
text_fieldsശ്രീനഗർ: നഗരമധ്യത്തിൽ പൊലീസ് ഇൻസ്പെക്ടർക്ക് തീവ്രവാദിയുടെ വെടിയേറ്റു. മസ്റൂർ അഹ്മദ് വാനിക്കാണ് വെടിയേറ്റത്. ശ്രീനഗർ ഈദ് ഗാഹ് മൈതാനിയിൽ ഞായറാഴ്ചയാണ് സംഭവം. ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ മൈതാനത്തെത്തിയ തീവ്രവാദി വെടിയുതിർക്കുകയായിരുന്നു.
കണ്ണിനും വയറിനും കൈക്കും ഗുരുതര പരിക്കേറ്റ വാനിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടെയുള്ള ടീമംഗങ്ങൾ വെടിവെച്ചയാളെ പിടികൂടാൻ പിറകെയോടിയെങ്കിലും ആകാശത്തേക്ക് വെടിയുതിർത്ത് ഇയാൾ കടന്നുകളഞ്ഞു. ലഷ്കറെ ത്വയ്യിബയുമായി ബന്ധമുള്ള ‘റസിസ്റ്റൻസ് ഫ്രണ്ട്’ സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചെന്നും ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

