Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതൂത്തുക്കുടി...

തൂത്തുക്കുടി വെടിവെപ്പ്​; മരണം 11ആയി

text_fields
bookmark_border
തൂത്തുക്കുടി വെടിവെപ്പ്​; മരണം 11ആയി
cancel

തൂ​ത്തു​ക്കു​ടി: ക​ട​ലോ​ര പ​ട്ട​ണ​മാ​യ തൂ​ത്തു​ക്കു​ടി​യി​ൽ സ്​​റ്റെ​ർ​ലൈ​റ്റ്​ കോ​പ്പ​ർ പ്ലാ​ൻ​റി​നെ​തി​രെ ഗ്രാ​മ​വാ​സി​ക​ൾ ന​ട​ത്തി​യ ക​ല​ക്​​ട​റേ​റ്റ്​ മാ​ർ​ച്ചി​നു​നേ​രെ​യു​ണ്ടാ​യ പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ൽ മരണം 11 ആയി. 100ഒാളം പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. ഒമ്പതു പേർ മരിച്ചതായി മുഖ്യമന്ത്രി എടപ്പാടി പളനിസാമി സ്​ഥീരീകരിച്ചിട്ടുണ്ട്​. എന്നാൽ പിന്നീട്​ ഗവർണർ ബൻവാരിലാൽ പുരോഹിത്​ 11 പേർ വെടി​െവപ്പിൽ കൊല്ല​െപ്പട്ടതായി അറിയിച്ചു. അക്രമം നിയന്ത്രിക്കാൻ മറ്റൊരു വഴികളുമില്ലാ​െത ൈപാലീസ്​ വെടി​യുതിർക്കാൻ നിർബന്ധിതരാകുകയായിരുന്നെന്ന്​ ഗവർണർ വ്യക്​തമാക്കി. 

thuthukudy 2

അതേസമയം, തൂത്തുക്കുടിയിൽ നടന്നത്​ സർക്കാർ സ്​പോൺസർ ചെയ്​ത തീവ്രവാദമാണെന്ന്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. അനീതി​െക്കതിരെ സമരം ചെയ്​തതിനാണ്​ ജനങ്ങളെ വെടി​െവച്ച്​ കൊന്നതെന്നും രാഹുൽ പറഞ്ഞു. 

ഡി.എം.​െകയും സംസ്​ഥാന സർക്കാറി​െന കുറ്റ​പ്പെടുത്തി. കുറേക്കാലമായി ജനങ്ങൾ തൂത്തുക്കുടിയിൽ സമരത്തിലാണ്​. എന്നാൽ അവരു​െട ആവശ്യങ്ങൾക്ക്​ നേരെ സർക്കാർ മുഖം തിരിച്ചു. പ്ലാൻറ്​ അടച്ചു പൂട്ടണമെന്നും ഡി.എം.​െക നേതാവ്​ എം.കെ സ്​റ്റാലിൻ ആവശ്യ​െപ്പട്ടു. ഇന്ന്​ തൂത്തുക്കുടിയിൽ ചെന്ന്​ സമരം ചെയ്യുന്ന ജനങ്ങൾക്കൊപ്പം ചേരുമെന്നും സ്​റ്റാലിൻ അറിയിച്ചു. 

പ്രമുഖ നടൻമാരായ രജനികാന്തും കമൽ ഹസനും സമരക്കാൻർക്ക്​ പിന്തുണ പ്രഖ്യാപിച്ചു. ജനങ്ങളു​െട സമാധാനപരമായ സമരത്തെ അവഗണിച്ചതിന്​ ഇരുവരും സർക്കാറിനെ കുറ്റപ്പെടുത്തി. പൗരൻമാർ കുറ്റവാളികളല്ല. അവർക്കാണ്​ ജീവിതം നഷ്​ടപ്പെട്ടതെന്ന്​ കമൽഹസനും സർക്കാറി​​​​െൻറ അനാസ്​ഥ മൂലം ജീവൻ നഷ്​ടമാവരെ ഒാർത്ത്​ ദുഃഖിക്കുന്നുവെന്ന്​ രജനികാന്തും ട്വീറ്റ്​ ചെയ്​തു. 

വിഷയത്തിൽ മുഖ്യമന്ത്രി ജുഡീഷൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്​. ജനങ്ങളുടെ താത്​പര്യ മനുസരിച്ചുള്ള തീരുമാനം സർക്കാറി​​​​െൻറ ഭാഗത്തു നിന്നുണ്ടാകുമെന്നും  ജനങ്ങൾ ശാന്തരാകണ​െമന്നും അദ്ദേഹം അപേക്ഷിച്ചു.  കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​ന്​ ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ പ​ത്ത്​ ല​ക്ഷം​രൂ​പ വീ​തം ധ​ന​സ​ഹാ​യം​ പ്ര​ഖ്യാ​പി​ച്ചിട്ടുണ്ട്​. 

തൂത്തുക്കുടിയിൽ പ്രവർത്തിക്കുന്ന സ്​റ്റെർലൈറ്റി​​​​െൻറ കോപ്പർ പ്ലാൻറിന്​ 25 വർഷത്തെ ലൈസൻസ്​ അവസാനിക്കാനിരി​െക്ക അത്​ പുതുക്കി നൽകാനുള്ള തീരുമാനമാണ്​ ജനങ്ങളെ പ്രകോപിതരാക്കിയത്​. വാ​ത​ക ചോ​ർ​ച്ച​യെ​തു​ട​ർ​ന്ന്​ മു​മ്പ്​ പ​ല​ത​വ​ണ നാ​ട്ടു​കാ​രി​ൽ ആ​രോ​ഗ്യ​പ്ര​ശ്​​നം സൃ​ഷ്​​ടി​ച്ചി​ട്ടു​ള്ള കോ​പ്പ​ർ പ്ലാ​ൻ​റ്​ അ​ട​ച്ചു​പൂ​ട്ട​ണ​മെ​ന്നാ​വ​ശ്യ​​പ്പെ​ട്ട്​ ന​ട​ത്തു​ന്ന സ​മ​ര​ത്തി​​​​​െൻറ നൂ​റാം ദി​വ​സ​മാ​യ ചൊ​വ്വാ​ഴ്​​ച മാ​ർ​ച്ച്​ ന​ട​ത്തു​മെ​ന്ന്​ സ​മ​ര​സ​മി​തി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന്​ കമ്പനി അധികൃതരോട്​ സംരക്ഷണം ആവശ്യപ്പെടുകയും അതുപ്രകാരം പ്രദേശത്ത്​ 144 പ്ര​ഖ്യാ​പി​ക്കുകയുമായിരുന്നു. ഇ​ത്​ മ​റി​ക​ട​ന്നാ​ണ്​ ആ​യി​ര​ക്ക​ണ​ക്കി​ന്​ ഗ്രാ​മീ​ണ​ർ മാ​ർ​ച്ച്​ ന​ട​ത്തി​യ​ത്. 

ഡി.​െ​എ.​ജി ക​ബി​ൽ കു​മാ​റി​​​​​െൻറ നേ​തൃ​ത്വ​ത്തി​ൽ വ​ൻ പൊ​ലീ​സ്​ സ​ന്നാ​ഹ​മു​ണ്ടാ​യി​രു​ന്നു. മാ​ർ​ച്ച്​ ​അ​ക്ര​മാ​സ​ക്ത​മാ​യ​തി​നെ​തു​ട​ർ​ന്ന്​ ​ആ​ദ്യം ക​ണ്ണീ​ർ വാ​ത​കം പ്ര​യോ​ഗി​ച്ചു. ലാ​ത്തി​വീ​ശി​യി​ട്ടും സ​മ​ര​ക്കാ​ർ മു​ന്നേ​റി​യ​തോ​ടെ​യാ​ണ്​ മൂ​ന്ന്​ റൗ​ണ്ട്​ വെ​ടി​വെ​ച്ച​ത്. സ്​​ത്രീ​ക​ളും വി​ദ്യാ​ർ​ഥി​ക​ളും അ​ട​ക്ക​മു​ള്ള​വ​ർ ചി​ത​റി​യോ​ടി. സ​മ​ര​ക്കാ​ർ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്ക്​ തീ​യി​ട്ടു. ക​ല​ക്​​ട​റേ​റ്റ്​ വ​ള​പ്പി​ലു​ണ്ടാ​യി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ അ​ഗ്​​നി​ക്കി​ര​യാ​യി. സ​ർ​ക്കാ​ർ ഇ​ട​​പെ​ടാ​ത്ത​തി​നെ​തു​ട​ർ​ന്ന്​ മാ​ർ​ച്ച്​ 24ന്​ ​ആ​യി​ര​ങ്ങ​ൾ പ്ലാ​ൻ​റി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി​യി​രു​ന്നു. എ​ന്നി​ട്ടും ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നെ​തു​ട​ർ​ന്നാ​ണ്​ സ​മ​ര​ത്തി​​​​​െൻറ നൂ​റാം നാ​ളി​ൽ ലോ​ങ്​​മാ​ർ​ച്ചി​ന്​ സ്​​ത്രീ​ക​ള​ട​ക്ക​മു​ള്ള​വ​ർ ഇ​റ​ങ്ങി​യ​ത്. തൂ​ത്തു​ക്കു​ടി​യി​ലെ​യും​സ​മീ​പ​ത്തെ​യും ആ​ശു​പ​ത്രി​ക​ളി​ലാ​ണ്​ പ​രി​ക്കേ​റ്റ​വ​ർ. പൊ​ലീ​സു​കാ​ർ​ക്കും ക​ല്ലേ​റി​ൽ പ​രി​ക്കു​ണ്ട്. വാ​ത​ക​ചോ​ർ​ച്ച​യെ​തു​ട​ർ​ന്ന്​ 2013ൽ ​പൂ​ട്ടി​യ​ പ്ലാ​ൻ​റ്​ കോ​ട​തി ഉ​ത്ത​ര​വി​നെ​ തു​ട​ർ​ന്നാ​ണ്​ തു​റ​ന്ന​ത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsTuticorin ProtestCopper PlantSterlite Protest
News Summary - Police Firing In Sterlite Protests Kills 11 -India news
Next Story