Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range കടലിൽ പോകാൻ പൊലീസ് അനുവാദം നൽകിയില്ല; രാഹുൽ ഗാന്ധിയുടെ റോഡ്ഷോക്കും നിയന്ത്രണം
text_fieldsbookmark_border
നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ റോഡ്ഷോയുടെ ഭാഗമായ പരിപാടികൾക്ക് ചില സ്ഥലങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. നാഗർകോവിൽ, തിങ്കൾചന്ത, തേങ്ങാപട്ടണം എന്നിവിടങ്ങളിലെ പ്രസംഗം പൊലീസ് വിലക്കി. നേരത്തേ നിശ്ചയിച്ച പരിപാടി പ്രകാരം തേങ്ങാപട്ടണത്ത് രാഹുൽ ഗാന്ധി കടലിൽ പോകുമെന്നാണ് പാർട്ടി വൃത്തങ്ങൾ അറിയിച്ചത്.
ഇതനുസരിച്ച് പ്രത്യേക ബോട്ടും തയാറാക്കിയിരുന്നു. എന്നാൽ, കടലിൽ പോകാനുള്ള അനുവാദം പൊലീസ് നൽകിയില്ല. ഉച്ചഭാഷിണിയിൽ സംസാരിക്കാനും അനുവദിച്ചില്ല. മത്സ്യത്തൊഴിലാളികളുമായി കുശലം പറഞ്ഞ ശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് മടങ്ങി. വഴിയിൽ കുഴിത്തുറയിലും കളിയിക്കാവിളയിലും പ്രസംഗിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
