Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കർഷക സമരത്തിന് ഐക്യദാർഢ്യവുമായെത്തിയ ശാഹീൻബാഗ് ദാദി പൊലീസ് കസ്റ്റഡിയിൽ
text_fieldsbookmark_border
ന്യൂഡൽഹി: കർഷക സമരം സന്ദർശിക്കാനെത്തിയ ശാഹീൻ ബാഗ് ദാദി എന്നറിയപ്പെടുന്ന ബിൽകീസ് ബാനുവിനെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ. ഡൽഹി-ഹരിയാന അതിർത്തിയായ സിൻഘുവിൽ വെച്ചാണ് ദാദിയെ കസ്റ്റഡിയിലെടുത്തത്.
20ഓളം പൊലീസുകാർ ചേർന്നാണ് 82കാരിയായ ദാദിയെ തടഞ്ഞതെന്ന് 'ദി വയർ' റിപ്പോർട്ട് ചെയ്തു. ''ഞങ്ങൾ കർഷകരുടെ പെൺമക്കളാണ്. ഞങൾ ശബ്ദമുയർത്തും. സർക്കാർ ഞങ്ങളെ കേൾക്കണം''- ദാദി നേരത്തേ പ്രതികരിച്ചിരുന്നു.
സി.എ.എ-എൻ.ആർ.സി വിരുദ്ധ സമരത്തിലൂടെ ശ്രദ്ധയാകർഷിച്ച ബിൽകീസ് ബാനു ടൈം മാഗസിെൻറ ലോകത്തെ സ്വാധീനിച്ചവരുടെ പട്ടികയിലും ബി.ബി.സിയുടെ 100 വനിത പട്ടികയിലും ഇടംപിടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

