Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവെടിവെപ്പ്​: ഡൽഹി...

വെടിവെപ്പ്​: ഡൽഹി പൊലീസ്​ ആസ്ഥാനത്ത്​ പ്രതിഷേധിച്ചവർ കസ്​റ്റഡിയിൽ

text_fields
bookmark_border
jamia-millia-protesters-custody
cancel

ന്യൂഡൽഹി: ജാമിയ മില്ലിയ യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക്​ നേരെ വ്യാഴാഴ്​ചയുണ്ടായ വെടിവെപ്പിനെതിരെ ഡൽഹി പൊലീസ് ആസ്ഥാനത്ത്​ പ്രതിഷേധിച്ചവരെ കസ്​റ്റഡിയിലെടുത്ത്​ നീക്കി.

പ്രതിഷേധം രാത്രി മുഴുവൻ തുടർന്ന സാഹചര്യത്തിലാണ് 60 ഓളം വരുന്ന​​ പ്രതിഷേധക്കാരെ വെള്ളിയാഴ്​ച രാവിലെ പൊലീസ്​ കസ്​റ്റഡിയിലെടു​ത്തത്​. ഇവരെ ഡൽഹി പൊലീസ് ആസ്ഥാനത്തു നിന്ന് രാജേന്ദ്ര നഗർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. കസ്​റ്റഡിയിലെടുക്കുന്നത്​ വിസമ്മതിച്ച പ്രതിഷേധക്കാരെ പൊലീസ് ഉദ്യോഗസ്ഥർ ബലമായി വലിച്ചിഴച്ച്​ ബസുകളിൽ കയറ്റുകയായിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ജാമിയ സർവകലാശാലയിലെ വിദ്യാർഥികൾക്ക് നേരെ വ്യാഴാഴ്ച ഉച്ചക്ക്​ രാം ഭക്ത്​​ ഗോപാൽ എന്നയാൾ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ ഒരു വിദ്യാർഥിക്ക് പരിക്കേറ്റു. ഇതിന്​ തൊട്ടുപിന്നാലെ, അക്രമത്തിനെതിരെ വൻ പ്രതിഷേധമാണ്​ ഉയർന്നത്​. പ്രതിഷേധക്കാരും രാഷ്ട്രീയക്കാരും ഉൾപ്പെടെ ജാമിയ യൂണിവേഴ്സിറ്റിക്ക് പുറത്ത് ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി.

കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയ ബി.ജെ.പി നേതാക്കളായ അനുരാഗ് താക്കൂർ, കപിൽ മിശ്ര, പർവേഷ് വർമ ​​എന്നിവർക്കെതിരെയും വ്യാഴാഴ്​ച പ്രതിഷേധക്കാർക്കെതിരെ വെടിയുതിർത്ത രാം ഭക്ത്​​ ഗോപാൽ എന്നിവർക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ജാമിയ മില്ലിയ ഇസ്ലാമിയ​ അലൂമ്‌നി അസോസിയേഷൻ ന്യൂ ഫ്രണ്ട്സ് കോളനി പൊലീസിനോട്​ രേഖാമൂലം ആവശ്യപ്പെട്ടു.

വെടിവെപ്പിൽ പരിക്കേറ്റ് എയിംസിൽ പ്രവേശിപ്പിച്ച ശദാബ്​ ദജർ​ എന്ന വിദ്യാർഥിയുടെ ചികിത്സാ ചെലവ്​ സർവകലാശാല വഹിക്കുമെന്ന്​ വൈസ് ചാൻസലർ നജ്മ അക്തർ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi Policemalayalam newsindia newsjamia millia protestersDelhi Police headquarters
News Summary - Police detain 60 protesters outside Delhi Police headquarters -india news
Next Story