തലതാഴ്ത്തി രാജി; തലയുയർത്തി രാജ്യം
text_fieldsകേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആഘോഷിക്കുന്നവർ. പഞ്ചാബിലെ അമൃത്സറിൽനിന്നുള്ള ദൃശ്യം
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം വിജയിക്കുന്നതിന് തൊട്ടുമുമ്പും പ്രതിഷേധം അടിച്ചമർത്താൻ പൊലീസ് നടപടിയുണ്ടായി. ശനിയാഴ്ച രാവിലെ സമരവേദിയിലേക്കുള്ള വഴികളിൽ ഒന്നിലധികം നിരകളായി ബാരിക്കേഡുകൾ നിരത്തി അവ വെൽഡ് ചെയ്തു.ഇതോടെ സമരവേദിയിലേക്ക് എത്താൻ കഴിയാതെ നിരവധി പേർ കുടുങ്ങി. തുടർന്ന് ഒന്നിലധികം തവണ പൊലീസും വിദ്യാർഥികളും ഏറ്റുമുട്ടി.
നിരവധി തവണ പൊലീസ് കണ്ണീർവാതകം പ്രായോഗിച്ചു. ഇതിനുപുറമെ സമരം അവസാനിച്ച് വിദ്യാർഥികൾ തിരിച്ചുപോകുമ്പോഴും പൊലീസുമായി ഏറ്റുമുട്ടി. ഇതിൽ രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കടക്കം പരിക്കേറ്റു.
ടൈഫോയ്ഡ് ബാധിച്ചിട്ടും അഭിജീത് വേദിയിൽ
സമരത്തിന്റെ അവസാനദിവസം രാവിലെ ടൈഫോയ്ഡ് ബാധിച്ച് ആശുപത്രിയിലായി അഭിജീത് ദിപ്കെ. ഏതാനും ദിവസങ്ങളായി തനിക്ക് സുഖമില്ലായിരുന്നുവെന്നും ടൈഫോയ്ഡ് സ്ഥിരീകരിച്ച് റിപ്പോർട്ട് കിട്ടിയെന്നും അഭിജീത് സമൂഹ മാധ്യമത്തിൽ കുറിച്ചു.ചികിത്സ നടക്കുന്നുണ്ടെന്നും തന്റെ അസുഖം സമരത്തെ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തൊട്ടുപിന്നാലെ സമര വേദയിലെത്തി വീണ്ടും അദ്ദേഹം സജീവമായി.
കേട്ടില്ല, വാങ്ചുകിന്റെ പേര്
സമരനേതാക്കൾ അറിയാതെ, കേന്ദ്രമന്ത്രിമാരുടെ സാന്നിധ്യത്തിൽ നിരാഹാര സമരം അവസാനിപ്പിച്ച സോനം വാങ്ചുകിനെ ‘മറന്ന്’ വിജയാഹ്ലാദം.മന്ത്രിയുടെ രാജി പ്രഖ്യാപനത്തിന് പിന്നാലെ സമര നേതാക്കൾക്ക് നന്ദി പറഞ്ഞപ്പോൾ വാങ്ചുകിന്റെ പേര് എവിടെയും കേട്ടില്ല. അതേസമയം, ഇത് സമാധാനത്തിന്റെയും കാത്തിരിപ്പിന്റെയും സ്ഥിരോത്സാഹത്തിന്റെയും വിജയമാണെന്ന് സോനം വാങ്ചുക് എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

