വൈറലായി പൊലീസിെൻറ മുട്ട മോഷണം; മുട്ട കടത്തിയത് പാൻറ്സിെൻറ പോക്കറ്റിൽ: ഒടുവിൽ സസ്പെൻഷൻ
text_fieldsചണ്ഡീഗഡ്: മുട്ടവിൽപ്പനക്കാരെൻറ സ്കൂട്ടറിൽ നിന്ന് മുട്ട മോഷ്ടിച്ച പൊലീസ് ഹെഡ്കോൺസ്റ്റബിളിന് സസ്പെൻഷൻ. സ്കൂട്ടറിൽ നിന്ന് മുട്ട മോഷ്ടിച്ച് പാൻറ്സിെൻറ പോക്കറ്റിൽ വെക്കുന്ന വിഡിയോ വൈറലായിരുന്നു. ഇതോടെയാണ് ഹെഡ്കോൺസ്റ്റബിൾ പ്രിത്പാൽ സിംഗിനെ ഡിപ്പാർട്ട്മെൻറ് സസ്പെൻഡ് ചെയ്തത്.
ചണ്ഡീഗഡിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള ഫത്തേഗർ സാഹിബ് ഠൗണിലെ തിരക്കേറിയ റോഡരികിൽ വെച്ചാണ് പ്രിത്പാൽ സിംഗ് കുപ്രസിദ്ധ മോഷണം നടത്തിയത്.
സ്കൂട്ടറിലെത്തിയ വിൽപനക്കാരൻ റോഡരികിൽ വാഹനം പാർക്ക് ചെയ്ത ശേഷം കടകളിലേക്ക് മുട്ട വിതരണം നടത്തുന്നതിനിടയിലാണ് സിങ്ങ് മോഷണം നടത്തിയത്.
ഇതിനിടയിൽ മുട്ടവിൽപ്പനക്കാരൻ വന്നതോടെ, ഒരു ഓട്ടോറിക്ഷയിൽ കയറി പൊലീസുകാരൻ തടിതപ്പി. പക്ഷെ മോഷണം നടത്തുന്ന വിഡിയോ ആരോ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു.
ഇതു വൈറലാവുകയും വാർത്തയാവുകയും ചെയ്തതോടെയാണ് പഞ്ചാബ് പൊലീസ് ഡിപ്പാർട്ട്മെൻറ് പ്രിത്പാലിനെ സസ്പെൻറ് ചെയ്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

