Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടു ജോലിക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത കോൺസ്റ്റബിൾ അറസ്റ്റിൽ

text_fields
bookmark_border
വീട്ടു ജോലിക്കെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത കോൺസ്റ്റബിൾ അറസ്റ്റിൽ
cancel

​ഗുരു​ഗ്രാം: വീട്ടിൽ ജോലി ചെയ്തിരുന്ന പതിനാലുകാരിയെ ബലാത്സം​ഗം ചെയ്ത സംഭവത്തിൽ ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ. ​ഗുരു​ഗ്രാം പൊലീസ് ഉദ്യോ​ഗസ്ഥനായ അനുപ് സിങ് ആണ് പിടിയിലായത്. സംഭവത്തിന് പിന്നാലെ ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു.

പെൺകുട്ടിയുടെ ബന്ധുവിന്റെ പരാതിയെ തുടർന്നാണ് നടപടി. നവംബർ ഒന്ന് മുതൽ പെൺകുട്ടി അനുപിന്റെ വസതിയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഇതിനിടെ ഇയാൾ പെൺകുട്ടിയെ ബലാത്സം​ഗം ചെയ്യുകയും സംഭവം പുറത്തറിഞ്ഞാൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. സംഭവത്തിൽ വനിതാ പൊലീസ് സ്റ്റേഷനിൽ

ഉദ്യോ​ഗസ്ഥനെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിറ്റി കോടതിയിൽ ക്രിമിനൽ പ്രൊസീജ്യർ കോഡിന്റെ 164 പ്രകാരം ഇരയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം സിംഗിനെ അറസ്റ്റ് ചെയ്തതായി അവർ പറഞ്ഞു.നടപടിക്രമങ്ങൾ പൂർത്തിയാക്കിയെന്നും സിങ്ങിനെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. വിഷയം അന്വേഷിക്കുകയാണ്. കുറ്റാരോപിതനായ ഹെഡ് കോൺസ്റ്റബിളിനെ ചോദ്യം ചെയ്തു വരികയാണെന്നും പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡെപ്യൂട്ടി പൊലീസ് കമീഷണർ വീരേന്ദർ വിജ് പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police constable arrested for molesting 14 year old girl
Next Story