Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവാക്കൾക്കൊപ്പം ചേർന്ന് 1.15 കോടി കൊള്ളയടിച്ചു; ഗൂഢാലോചന നടത്തിയ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ

text_fields
bookmark_border
Karwar Police
cancel

മംഗളൂരു: ദാവൻഗരെയിൽനിന്ന് മംഗളൂരുവിലേക്ക് കൊണ്ടുവരികയായിരുന്ന 1.15 കോടി രൂപ കൊള്ളയടിക്കാനുള്ള ഗൂഢാലോചനയിൽ പങ്കാളിയായ പൊലീസ് കോൺസ്റ്റബിൾ അറസ്റ്റിൽ. കാർവാർ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ശ്രീഷൈലാണ് അറസ്റ്റിലായത്.

കേസുമായി ബന്ധപ്പെട്ട്, ഉഡുപ്പി ജില്ലയിലെ കൗപു സ്വദേശിയായ അസീസ്, ഹാലിയാലിൽ നിന്നുള്ള നസ്‌റുല്ല ഖാൻ, കാർവാറിൽ നിന്നുള്ള നിത്യാനന്ദ, ഖാലിദ് എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രധാന പ്രതിയായ ഗണേഷ് കൊളങ്കർ ഒളിവിലാണ്. അന്വേഷണത്തിൽ, സത്യനാരായണ എന്നയാൾ ദാവൻഗരെയിൽനിന്ന് മംഗളൂരുവിലേക്ക് ബസിൽ 1.15 കോടി രൂപ കൊണ്ടുപോകുന്നതായി ശ്രീഷൈലിന് വിവരം ലഭിച്ചിരുന്നു. ഇയാൾ യുവാക്കളുടെ ഒരു സംഘം രൂപവത്കരിച്ച് പൊലീസ് ഉദ്യോഗസ്ഥരായി വേഷംമാറി പണം കൊള്ളയടിക്കുകയായിരുന്നു. സത്യനാരായണയുടെ പരാതിയിൽ ഉർവ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

കാർവാർ താലൂക്കിലെ കിന്നർ ഗ്രാമത്തിലെ ഗണേഷ് കൊളങ്കർ എന്ന യുവാവിനെയാണ് ശ്രീഷൈൽ പണം തട്ടാൻ ഉപയോഗിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. കേസിലെ മുഖ്യപ്രതിയായ ഗണേഷിനായി മംഗളൂരു പൊലീസ് തിരച്ചിൽ നടത്തിവരികയാണ്. കവർച്ച, തട്ടിക്കൊണ്ടുപോകൽ കേസിൽ ശ്രീഷൈൽ അറസ്റ്റിലായതിനെ തുടർന്ന് ഉത്തര കന്നട പൊലീസ് സൂപ്രണ്ട് ഇയാളെ സർവിസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police constable arrested for conspiring to rob Rs 1.15 crore
Next Story