Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലോക്​ഡൗൺ ലംഘനം; ഒരു...

ലോക്​ഡൗൺ ലംഘനം; ഒരു മാസത്തിനുള്ളിൽ ഈ നഗരത്തിൽ നിന്ന്​ പി​ഴയായി ​പൊലീസ്​ ഈടാക്കിയത്​ 11 കോടി രൂപ

text_fields
bookmark_border
ലോക്​ഡൗൺ ലംഘനം; ഒരു മാസത്തിനുള്ളിൽ ഈ നഗരത്തിൽ നിന്ന്​ പി​ഴയായി ​പൊലീസ്​ ഈടാക്കിയത്​ 11 കോടി രൂപ
cancel

ന്യൂഡൽഹി: ലോക്​ഡൗൺ ലംഘിച്ചതിന്​ ഡൽഹി പൊലീസ്​ ഒരു മാസത്തിനുള്ളിൽ പൊതുജനങ്ങളിൽ നിന്ന്​ പിഴയായി ഈടാക്കിയത്​ 11.44 കോടിരൂപയെന്ന്​ കണക്കുകൾ. ഏപ്രിൽ 19 മുതൽ മെയ്​ 13 വരെ 114,483,827 രൂപയാണ്​ പിഴയായി ഈടാക്കിയത്​.

ഈ കാലയളവിൽ 5,174 എഫ്​.ഐ.ആർ രജിസ്​റ്റർ ചെയ്​തതിൽ 4536 പേരെയും അറസ്​റ്റ്​ ചെയ്​തു. ​മാസ്​ക്​ ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക, പൊതുയിടങ്ങളിൽ തുപ്പുക, അനധികൃതമായി ആളുകൾ ഒരുമിച്ചുകൂടിയതിനുമൊക്കെയാണ്​ നടപടി നേരിട്ടിരിക്കുന്നത്​.

2,25,244 ചലാനുകളാണ്​ ഈ കാലയളവിൽ പൊലീസ്​ പിഴയീടാക്കാൻ ഉപയോഗിച്ചത്​. അതിൽ 51,878 എണ്ണം മാസ്​ക്​ ധരിക്കാത്തവർക്ക്​ നൽകിയതാണ്​. സാമൂഹിക അകലം പാലിക്കാത്തതിന്​ 8,223. നിയമം ലംഘിച്ച്​ ആളുകളെ കൂട്ടിയതിന്​ 391 ചലാനുകളാണ്​ പൊലീസ്​ ഉപയോഗിച്ചിരിക്കുന്നത്​.

പൊതുയിടങ്ങളിൽ തുപ്പിയതിന്​ 57 എണ്ണവും, ലഹരിവസ്​തുക്കൾ പൊതുസ്ഥലങ്ങളിൽ ഉപയോഗിച്ചതിന്​ 65 പേർക്കുമാണ്​ പിഴയിട്ടത്​.

കോവിഡ്​ വ്യാപനം രൂക്ഷമായതിന്​ പിന്നാലെയാണ്​ അരവിന്ദ്​ കെജ്​രിവാൾ സർക്കാർ ഡൽഹിയിൽ ലോക്​ഡൗൺ നടപ്പാക്കിയത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Violationslockdown
News Summary - Police collects Rs 11 crore in fine for rule violations during lockdown
Next Story