Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹി പൊലീസ് അതിക്രമം: പൊലീസിന് അസ്ഥികൾ തകർക്കാം, സമരത്തെ തകർക്കാനാകില്ല, രാഹുൽ ഗാന്ധിയുടെ രൂക്ഷ പ്രതികരണം

text_fields
bookmark_border
ഡൽഹി പൊലീസ് അതിക്രമം: പൊലീസിന് അസ്ഥികൾ തകർക്കാം, സമരത്തെ തകർക്കാനാകില്ല, രാഹുൽ ഗാന്ധിയുടെ രൂക്ഷ പ്രതികരണം
cancel

ന്യൂഡൽഹി: ഡൽഹി വിദ്യാർഥി സമരത്തിനിടെ ഡൽഹി പൊലീസിന്‍റെ മർദനത്തിനിരയായ വിദ്യാർഥിനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേരളത്തിൽ നിന്നുള്ള ആതിര, രാജസ്ഥാനിൽ നിന്നുള്ള റിതു എന്നിവരുൾപ്പെടെയുള്ള വിദ്യാർഥിനികൾക്ക് നേരെയാണ് ഡൽഹി പൊലീസിന്‍റെ ഭാഗത്തുനിന്ന് ക്രൂരമായ മർദനമുണ്ടായത്. വിദ്യാർഥികൾക്ക് മേൽ നടത്തിയ അതിക്രമങ്ങളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസ് തയാറാകാത്ത സാഹചര്യത്തിൽ കേരളത്തിലെയും രാജസ്ഥാനിലെയും കോടതികളിൽ നിയമപോരാട്ടം തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരത്തിലെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായും രാജസ്ഥാൻ പി.സി.സി അധ്യക്ഷൻ ഗോവിന്ദ് സിങ് ദൊതാസ്രയുമായും വിഷയത്തിൽ സംസാരിച്ചതായും കേരളത്തിൽ ഇതിനകം 'സീറോ എഫ്.ഐ.ആർ' രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും രാഹുൽ ഗാന്ധി അറിയിച്ചു. അമിത് ഷായുടെ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസിന്‍റെ നരനായാട്ട് വെച്ചുപൊറുപ്പിക്കില്ലെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1930 ൽ ധർശനയിൽ സരോജിനി നായിഡുവിന്‍റെ നേതൃത്വത്തിൽ സത്യാഗ്രഹികൾ നേരിട്ട പൊലീസ് ലാത്തിച്ചാർജ് ഓർമിപ്പിച്ചുകൊണ്ട്, പൊലീസിന് അസ്ഥികൾ തകർക്കാൻ കഴിയുമെങ്കിലും സത്യാഗ്രഹത്തെ തകർക്കാൻ കഴിയില്ലെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി. രാജ്യത്തെ യുവതികളും യുവാക്കളും നിർഭയരും ദൃഢനിശ്ചയമുള്ളവരുമാണ്. അവർ ജാധിപത്യ സംരക്ഷണത്തിനായി നിലകൊള്ളുന്നുവെന്നും താൻ അവർക്ക് ഒപ്പമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, തിരംഗ മാർച്ചിന് കൊണാട്ട് പ്ലേസിലേക്ക് പുറപ്പെട്ട സി.ജെ.പി നേതാവ് അഭിജീത് ദിപ്കെയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. സി.ജെ.പി പ്രവർത്തകരുടെ പ്രതിഷേധത്തിനിടെയാണ് ദിപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്. പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത ഐസ നേതാവ് നേഹ ബോറയെയും കസ്റ്റഡിയിലെടുത്തു. മണ്ഡി ഹൗസ് ഭാഗത്തുവെച്ചാണ് നേഹയെ കസ്റ്റഡിയിലെടുത്തത്. നേരത്തെ, സി.ജെ.പി ആഹ്വാനം ചെയ്ത ‘ലെഹ്‌റ ദോ തിരംഗ’ മാർച്ചിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് ദിപ്കെക്ക് നോട്ടിസ് നൽകിയിരുന്നു. ഝണ്ഡേവാലനിലെ ദിപ്കെയുടെ വസതിയിലെത്തിയാണ് നോട്ടീസ് കൈമാറിയത്.

നിരോധനാജ്ഞ പ്രഖ്യാപിച്ച കൊണാട്ട് പ്ലേസിലേക്ക് പോകരുതെന്നും നോട്ടിസിൽ ആവശ്യപ്പെട്ടിരുന്നു. ഡൽഹി പൊലീസ് ആക്ടിലെ സെക്ഷൻ 29 പ്രകാരമാണ് നോട്ടീസ് നൽകിയത്. എന്നാൽ, വിലക്ക് ലംഘിച്ച് റാലിയിൽ പങ്കെടുക്കാൻ വീട്ടിൽനിന്നും ഇറങ്ങിയപ്പോഴാണ് പൊലീസ് ദിപ്കെയെ കസ്റ്റഡിയിലെടുത്തത്. ദീപ്കെയെ കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സി.ജെ.പി പ്രവർത്തകർ ദേശീയ പതാക ഉയർത്തി പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. ആം ആദ്മി പ്രവർത്തകരും പ്രതിഷേധവുമായി കൊണാട്ട് പ്ലേസിലേക്ക് എത്തുന്നുണ്ട്. വൈകീട്ട് അഞ്ചിന് മണ്ഡി ഹൗസിൽ എത്താനാണ് പ്രവർത്തകരോട് നേഹ ബോറ ആവശ്യപ്പെട്ടത്. പ്രവർത്തകർക്കൊപ്പം എത്തിയ നേഹയെ പൊലീസ് ബലമായി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Police Can Break Bones, Not Protests: Rahul Gandhi
Next Story