ന്യൂഡൽഹി: ജെയ്ഷെ മുഹമ്മദിൻെറ ഭീകരാക്രമണ പദ്ധതി തകർത്തുവെന്ന് ശ്രീനഗർ പൊലീസ്. ആക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ഭീകരരെ അറസ്റ്റ് ചെയ്തുവെന്നും പൊലീസ് വ്യക്തമാക്കി.
അജാസ് അഹമ്മദ് ഷെയ്ഖ്, ഉമർ ഹമീദ് ഷെയ്ഖ്, ഇംതിയാസ് അഹമ്മദ് ചിക്ല, ഷാഹിൽ ഫാറുഖ് ഗോജ്റി, നസീർ അഹമ്മദ് മിർ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ചെറിയ ആയുധങ്ങൾ, വാക്കി ടോക്കി, ഡിറ്റണേറ്റർ, ജലാസ്റ്റിൻ സ്റ്റിക്, നൈട്രിക് ആസിഡ് എന്നിവ സംഭവ സ്ഥലത്ത് നിന്ന് പിടിച്ചെടുത്തുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അഞ്ച് പേരും ഈയടുത്ത് നടന്ന ഗ്രനേഡ് ആക്രമണ കേസിലേയും പ്രതികളാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.