Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവിദ്യാർഥികൾക്കു...

വിദ്യാർഥികൾക്കു നേരേയുള്ള പൊലീസ് അതിക്രമം തുടർന്നാൽ വീണ്ടും സമരം ആരംഭിക്കും; മുന്നറിയിപ്പുമായി അഭിജീത് ദീപ്കെ

text_fields
bookmark_border
https://www.madhyamam.com/tags/Abhijeet-Dipke
cancel

ന്യൂഡൽഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളിൽ പ്രതിഷേധിച്ചവർക്കെതിരെ പൊലീസ് നടപടികളുമായി മുന്നോട്ടുപോയാൽ വീണ്ടും സമരവുമായി രംഗത്തിറങ്ങുമെന്ന് സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെ. നിലവിൽ കേസുകളിലും എഫ്.ഐ.ആറുകളിലും അന്വേഷണം തുടരാമെന്ന സുപ്രീംകോടതി ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും സിജെപി വ്യക്തമാക്കി.

എക്സ് പ്ലാറ്റ്ഫോമിലൂടെയായിരുന്നു അഭിജീത് ദീപ്കെയുടെ പ്രതികരണം. വിദ്യാർഥികൾക്കെതിരെ നടപടിയെടുക്കില്ലെന്ന് സർക്കാർ നൽകിയ ഉത്തരവിലാണ് സമരം അവസാനിപ്പിച്ചതെന്നും ഇപ്പോൾ പൊലീസിന്‍റെ ഭാഗത്തുനിന്നുണ്ടാവുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്നും അഭിജീത് ദീപ്കെ വ്യക്തമാക്കി. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ വീണ്ടും ആരംഭിക്കുമെന്നും സിജെപി പറഞ്ഞു.

ഡൽഹിയിലെ എ.കെ.ജി ഭവനിലെത്തി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച പൊലീസിന്‍റെ ശ്രമത്തിനെതിരെയും സിജെപി നിലപാട് വ്യക്തമാക്കിയിരുന്നു. നിലവിൽ അസം, ബംഗാൾ, ബീഹാർഡ എന്നീ സംസ്ഥാനങ്ങളിലാണ് പൊലീസിന്‍റെ നടപടി തുടരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi ProtestIndia NewsAbhijeet DipkeCJP Protest
News Summary - Police brutality against students, Abhijit Deepke
Next Story