Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

60 രൂപ മോഷ്ടിച്ചയാൾ 27 വർഷത്തിനുശേഷം പിടിയിൽ

text_fields
bookmark_border
ശിവകാശിയിൽ സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയായിരുന്നു പ്രതി
arrest
cancel

ചെന്നൈ: 60 രൂപ മോഷ്ടിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ 27 വർഷത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു. മധുരൈയിലെ ജക്കാത്തോപ്പ് സ്വദേശി 55കാരനായ പന്നീർശെൽവം ആണ് പ്രതി. സെൻസസ് സർവേയുടെ മറവിൽ അന്വേഷണം നടത്തിയാണ് അറസ്റ്റ്. ഇതോടെ 1997 മുതലുള്ള കേസിനാണ് അവസാനമായത്.

കേസിൽ പന്നീർശെൽവത്തെ മധുര ജില്ല പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവിൽ പോവുകയായിരുന്നു. പൊലീസ് അന്വേഷണം പൂർത്തിയായിരുന്നില്ല.

കേസ് തെപ്പക്കുളം പൊലീസ് സ്റ്റേഷനിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. കെട്ടിക്കിടക്കുന്ന കേസുകളുടെ അന്വേഷണം ത്വരിതഗതിയിൽ പൂർത്തിയാക്കുന്നതിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചതോടെയാണ് കേസ് വീണ്ടും പൊടിതട്ടിയത്. തുടർന്നുള്ള അന്വേഷണത്തിൽ ശിവകാശിയിൽ സ്വസ്ഥമായി കുടുംബജീവിതം നയിക്കുകയായിരുന്ന പന്നീർശെൽവത്തെ കണ്ടുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police Arrest Man Absconding For 27 Years Over Rs 60 Theft
Next Story