Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഒടുവിൽ പിടിവീണു; 600...

ഒടുവിൽ പിടിവീണു; 600 കോടി തട്ടിയ ബി.ജെ.പി 'ഹെലികോപ്​റ്റർ സഹോദരൻമാർ' അറസ്​റ്റിൽ

text_fields
bookmark_border
ഒടുവിൽ പിടിവീണു; 600 കോടി തട്ടിയ ബി.ജെ.പി ഹെലികോപ്​റ്റർ സഹോദരൻമാർ അറസ്​റ്റിൽ
cancel
camera_alt

പ്രതികളായ എം. ആർ ഗണേഷ്, എം. ആർ സ്വാമിനാഥൻ

ചെന്നൈ: 600 കോടി രൂപയുടെ തട്ടിപ്പ്​ കേസിൽ 'ഹെലികോപ്​റ്റർ സഹോദരൻമാർ' എന്നറിയപ്പെടുന്ന ​ബി.ജെ.പി വ്യാപാര പ്രമുഖർ അറസ്​റ്റിൽ. തഞ്ചാവൂർ കുംഭകോണം ശ്രീനഗർ കോളനിയിൽ താമസിച്ചിരുന്ന എം. ആർ ഗണേഷ്, എം. ആർ സ്വാമിനാഥൻ എന്നിവരാണ്​ പിടിയിലായത്​. പണമിരട്ടിപ്പ്​ വാഗ്​ദാനത്തിലൂടെയാണ്​ ജനങ്ങളെ കബളിപ്പിച്ചത്​. ഒളിവിലായിരുന്ന ഇവരെ വ്യാഴാഴ്​ച പുതുക്കോട്ടയിൽ നിന്നാണ്​ കസ്​റ്റഡിയിലെടുത്തത്​.

ബി.ജെ.പി വ്യാപാരി സംഘടന വിഭാഗം ഭാരവാഹികളാണിവർ. 15 കോടി രൂപയുടെ നിക്ഷേപം നടത്തി വഞ്ചിതരായ ദുബൈയിലെ വ്യാപാരികളായ ജാഫറുല്ല- ഫൈറോസ്​ബാനു ദമ്പതികൾ നൽകിയ പരാതിയിൽ തഞ്ചാവൂർ ജില്ലാ ക്രൈംബ്രാഞ്ച്​ കേസെടുത്തതോടെയാണ്​ ഇവർ മുങ്ങിയത്​. പിന്നീട്​ നിരവധി നിക്ഷേപകരും പൊലീസിൽ പരാതി നൽകി. തുടർന്ന്​ പ്രതികളുടെ വസതികളിലും ധനകാര്യ സ്​ഥാപനത്തിലും റെയ്​ഡ്​ നടന്നു. 12 ആഡംബര കാറുകളും പണമിടപാടുമായി ബന്ധപ്പെട്ട നിരവധി രേഖകളും പിടിച്ചെടുത്തു. ഫി​നാ​ൻ​സ്​ ക​മ്പ​നി മാ​നേ​ജ​രാ​യ ശ്രീ​കാ​ന്തും ഗണേഷിന്‍റെ ഭാര്യയും ഉൾപ്പെടെ അഞ്ച് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്​തിരുന്നു.

തിരുവാരൂർ സ്വദേശികളായ ഗണേഷും സ്വാമിനാഥനും ആറുവർഷം മുൻപാണ്​ കുംഭകോണത്ത് സ്ഥിരതാമസമാക്കിയത്​. ഡയറി ഫാം സ്​ഥാപിച്ച്​ പാൽ വ്യാപാരമാരംഭിച്ചു. പിന്നീട്​ 'വിക്ടറി ഫിനാൻസ്' എന്ന പേരിൽ ധനകാര്യ സ്ഥാപനവും തുടങ്ങി. 2019 ൽ 'അർജുൻ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ വ്യോമയാന കമ്പനി രജിസ്റ്റർ ചെയ്തു. 2019ൽ ഗണേഷ്​ ത​െൻറ മക​െൻറ ആദ്യ ജന്മദിനത്തിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് പുഷ്​പവൃഷ്​ടി നടത്തിയതോടെയാണ്​ 'ഹെലേികോപ്​റ്റർ ബ്രദേഴ്​സ്​' എന്നറിയപ്പെടാൻ തുടങ്ങിയത്​. തഞ്ചാവൂർ നോർത്ത് ജില്ലാ ബിജെപി വ്യാപാരി വിഭാഗം പ്രസിഡൻറായിരുന്നു എം ആർ ഗണേഷ്​.


ഇരുവർക്കുമെതിരെ കും​ഭ​കോ​ണ​ത്ത്​ നിരവധി​ നിക്ഷേപകർ കഴിഞ്ഞദിവസവും പരാതിയുമായെത്തിയിരുന്നു. എൻ. പാർവതി, സുബ്രഹ്മണ്യൻ, ഭരണിധരൻ, ശിവകുമാർ, പ്രഭു, വെങ്കിട്ടരാമൻ, ലക്ഷ്മി, സ്വാമിനാഥൻ, രാമകൃഷ്ണൻ തുടങ്ങി പത്ത് പേരാണ്​ പോലീസ് സൂപ്രണ്ടിന് പരാതി നൽകിയത്​. ഹെലികോപ്​റ്റർ ബ്രദേഴ്സ​്​്​ നടത്തുന്ന വിക്ടറി ഫിനാൻസിൽ 2020 ജനുവരി 27 ന് 2.25 ലക്ഷം രൂപയാണ്​ പാർവതി നിക്ഷേപിച്ചത്​. എന്നാൽ, മുടക്കുമുതലോ ലാഭമോ തിരികെ നൽകിയില്ലെന്ന്​ പാർവതി പരാതിയിൽ പറയുന്നു.

രാജകീയ ജീവിതമായിരുന്നു ഇരുവരും നയിച്ചിരുന്നത്​. ബി.ജെ.പിയുടെ പ്രധാന നേതാക്കളുമായി ഉറ്റബന്ധം പുലർത്തിയിരുന്നു. ഒരു വർഷം കൊണ്ട് ഇരട്ടിയാക്കി നൽകാമെന്ന് പറഞ്ഞാണ് നാട്ടുകാരൽനിന്ന്​ പണം കൈപ്പറ്റിയിരുന്നത്​. ആദ്യഘട്ടത്തിലൊക്കെ ഇത്​ കൃത്യമായി പാലിച്ചത്​ ഇടപാടുകാരിൽ വിശ്വാസ്യത ജനിപ്പിച്ചു. ഇതോടെ ആളുകൾ കൂടുതൽ കൂടുതൽ പണം നിക്ഷേപിക്കാൻ തുടങ്ങി. പിന്നീട്​ പണം തിരികെ നൽകുന്നതിൽ വീഴ്ചവന്നു. ഇതേക്കുറിച്ച്​ ചോദിച്ചപ്പോൾ കോവിഡ് പ്രതിസന്ധി ബിസിനസിനെ ബാധിച്ചു​വെന്നും ഉടൻ ശരിയാകുമെന്നുമായിരുന്നു മറുപടി. കേസും വിവാദവുമായതോടെ ഗണേഷും സ്വാമിനാഥനും കടന്നുകളയുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:financial fraudBJPHelicopter brothersKumbakonam
News Summary - Police arrest 'helicopter brothers' of Tamil Nadu's Kumbakonam for cheating town's people of Rs 600 crore
Next Story