Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസി.എ.എ പ്രതിഷേധം:...

സി.എ.എ പ്രതിഷേധം: ഉറുദു കവിയുടെ പെൺമക്കളടക്കം സ്ത്രീകള്‍ക്കെതിരേ കലാപക്കുറ്റം

text_fields
bookmark_border
സി.എ.എ പ്രതിഷേധം: ഉറുദു കവിയുടെ പെൺമക്കളടക്കം സ്ത്രീകള്‍ക്കെതിരേ കലാപക്കുറ്റം
cancel
camera_alt??????? ?????????? ???????????? ??.?.? ??????? ???? ????????? ?????????

ലഖ്‌നോ: പൗരത്വ നിയമ ഭേദഗതിക്കെതിരേ ലഖ്‌നോവിലെ ക്ലോക്ക് ടവറില്‍ വെള്ളിയാഴ്​ച മുതൽ പ്രതിഷേധിക്കുന്ന സ്ത്രീ കള്‍ക്കെതിരേ കലാപക്കുറ്റമടക്കം ചുമത്തി കേസെടുത്തു.

പ്രമുഖ ഉറുദു​ കവി മുനവ്വർ റാണയുടെ മക്കളായ സുമ്മയ്യ റാ ണ, ഫൗസിയ റാണ എന്നിവരടക്കമുള്ള സ്​ത്രീകൾക്കെതിരെ കലാപം, നിയമ വിരുദ്ധമായി സംഘം ചേരല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത ്തിയാണ്​ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രിയാണ്​ അമ്പതോളം സ്​ത്രീകൾ ക്ലോക്​ ടവറിൽ അനിശ ്ചിത കാല പ്രതിഷേധ സമരം ആരംഭിച്ചത്​. പിന്നീട്​ ആയിരക്കണക്കിന് സ്​ത്രീകളും കുട്ടികളും പ്രതിഷേധത്തില്‍ അണിചേരു കയായിരുന്നു.

ഇവരിൽ നൂറിലധികം പേർക്കെതിരെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്നാരോപിച്ചും കേസെടുത്തിട്ടുണ്ട്​. പ്രതിഷേധക്കാര്‍ തന്നെ ഭീഷണിപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ഒരു വനിതാ പോലീസ് കോണ്‍സ്റ്റബിള്‍ നല്‍കിയ പരാതിയാണ് കേസുകൾക്ക്​ ആധാരമാക്കിയിരിക്കുന്നത്​. പ്രതിഷേധക്കാര്‍ വനിതാ പൊലീസിനോട് മോശമായി പെരുമാറിയെന്നും തള്ളിമാറ്റിയെന്നും ആരോപിച്ച് കലാപം, നിയമ വിരുദ്ധ സമ്മേളനം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരിക്കുന്നത്.

എന്നാൽ, ​ക്ലോക്ക്​ ടവർ സമരത്തിനിടെ ഇതുവരെ പൊതുമുതൽ നശീകരണമോ സംഘർഷമോ റിപ്പോർട്ട്​ ചെയ്​തിട്ടില്ല. ശനിയാഴ്ച രാത്രി പ്രതിഷേധക്കാരുടെ ഭക്ഷണവും പുതപ്പുകളും പോലീസ് പിടിച്ചെടുത്തത്​ വിവാദമായിരുന്നു. ഇത് ആദ്യം നിഷേധിച്ച പോലീസ് നടപടിക്രമങ്ങളുടെ ഭാഗമായാണ്​ പുതപ്പും മറ്റും പിടിച്ചെടുത്തതെന്നും അഭ്യൂഹങ്ങൾ പരത്തരുതെന്നും പിന്നീട് വിശദീകരിച്ചു.

ലഖ്​നോ ഗോമതി നഗറിൽ സി.എ.എ വിരുദ്ധ സമരം നടത്തുന്നവർ മാധ്യമങ്ങളുമായി സംസാരിക്കുന്നു

അതേസമയം, ഡൽഹി ഷഹീൻബാഗിലെയും ലഖ്​നോ ക്ലോക്ക് ടവറിലെയും സമരം പ്രചോദനമാക്കി ലഖ്​നോ ഗോമതി നഗറിലെ തുർക്​മാനെ ഹിന്ദ്​ മസറിൽ സ്​ത്രീകൾ ചൊവ്വാഴ്​ച അനിശ്​ചിതകാല സമരം തുടങ്ങി. പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്​ റ്ററിനുമെതിരെ പ്ലക്കാർഡുകൾ പിടിച്ച്​ നൂറുകണക്കിന്​ സ്​ത്രീകളാണ്​ സമരരംഗത്തുള്ളത്​. ‘ഇത്​ ഞങ്ങളുടെ രാജ്യമാണ്​. അത് തെളിയിക്കാൻ രേഖകൾ ആവശ്യപ്പെടാൻ ആർക്കും അധികാരമില്ല. ഞങ്ങൾ ഇവിടെ തന്നെ ജീവിക്കും. പക്ഷേ, ഞങ്ങളുടെ ഭാവി സുരക്ഷിതമല്ല.’ -പ്രതിഷേധത്തിനെത്തിയ ഒരു സ്​ത്രീ മാധ്യമങ്ങളോട്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Anti CAA protestlucknow clock tower protest
News Summary - Poet's Daughters, Other Women At Lucknow CAA Protest Charged With Rioting -India news
Next Story